HomeCinemaആരാധകരുടെ കാത്തിരിപ്പിന് വിരാമം; 'ആടു ജീവിതം' റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘ആടു ജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാപ്രേമികള്‍ 2024ല്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലാണ് സംവിധായകൻ ബ്ലസ്സിയുടെ ആടുജീവിതമുള്ളത്. പ്രഖ്യാപനം മുതല്‍ പൃഥ്വിരാജിന്റെ അമ്ബരപ്പിക്കുന്ന മെയ്‌ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കാത്തിരിപ്പ് അവസാനിപ്പിച്ച്‌ ചിത്രം മാർച്ച്‌ 28 ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ എത്തും. പൃഥ്വിരാജ് തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments