HomeNewsTHE BIG BREAKINGനടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാർഡ് പരിശോധിച്ചെന്ന പരാതിയുടെ അന്വേഷണ റിപ്പോർട്ട്...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; മെമ്മറി കാർഡ് പരിശോധിച്ചെന്ന പരാതിയുടെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് കൈമാറും

2017ലെ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ ചെസ്റ്റിൽ ഇരിക്കവേ ഹാഷ് വാല്യൂ മാറ്റിയത് സംബന്ധിച്ച് ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതക്ക് കൈമാറാൻ ഹൈക്കോടതിയുടെ നിർദേശം. അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചതിനെ തുടർന്ന് ജസ്റ്റിസ് കെ. ബാബുവാണ് ഹർജി സ്വീകരിച്ചത്. പരാതിക്കാരിക്ക് പകർപ്പ് നൽകിയ സാഹചര്യത്തിൽ തനിക്കും റിപ്പോർട്ടിൻ്റെ പകർപ്പ് നൽകണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ, ജസ്റ്റിസ് ബാബു എല്ലാ അപേക്ഷകളും തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments