HomeTech And gadgetsMobilesയാത്രയ്ക്കിടയിലോ മറ്റോ കാണുന്ന സുന്ദരിയുടെ പേര് അറിയണോ? ഇതാ ഈ മൊബൈൽ ആപ്ലിക്കേഷൻ പറഞ്ഞു തരും...

യാത്രയ്ക്കിടയിലോ മറ്റോ കാണുന്ന സുന്ദരിയുടെ പേര് അറിയണോ? ഇതാ ഈ മൊബൈൽ ആപ്ലിക്കേഷൻ പറഞ്ഞു തരും !

യാത്രയ്ക്കിടയിൽ പെട്ടെന്ന് ഒരു പെൺകുട്ടിയെ കണ്ടു എന്നു കരുതുക. അവളുടെ പേര് ഒന്നറിയണം. നേരിട്ട് ചോദിക്കാനും വയ്യ. എന്ത് ചെയ്യും? വിഷമിക്കേണ്ട, അതിനും നിങ്ങളെ സഹായിക്കാൻ ഇതാ ഒരു മൊബൈൽ ആപ്ലിക്കേഷൻ. ഫോണെടുത്ത്‌ പേര്‌ അറിയണമെന്ന്‌ ആഗ്രഹിക്കുന്നവരുടെ ഒരു ഫോട്ടോ എടുത്താല്‍ മാത്രം മതി. അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക്‌ ലഭിക്കും. ഫൈന്‍ഡ്‌ ഫെയ്‌സ് എന്ന ഈ ഫേസ്‌ ഡിറ്റെക്ഷന്‍ ആപ്ലിക്കേഷന്‍ വഴിയാണ്‌ ഇത്‌ സാധ്യമാകുന്നത്‌. തല്ക്കാലം ഇത് റഷ്യയിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. റഷ്യയിലെ വികോണ്‍ടക്‌ട് അംഗങ്ങളുടെ ഡേറ്റബേസ്‌ ഉപയോഗിച്ചാണ്‌ ഫൈന്‍ഡ്‌ ഫേസ്‌ ഇതു സാധിക്കുന്നത്‌. വികോണ്‍ടാക്‌ടിലെ പ്രഫൈല്‍ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ്‌ ഫേസ്‌ ഡിറ്റെക്ഷന്‍ സാങ്കേതികവിദ്യ വഴി ആളുകളെ തിരിച്ചറിയുന്നത്‌. 70 ശതമാനത്തോളം കൃത്യമായി വിവരങ്ങള്‍ നല്‍കാന്‍ ഇതിനാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഫോട്ടോയിലുള്ളയാള്‍ക്ക്‌ സോഷ്യല്‍ മീഡിയായില്‍ അക്കൗണ്ട്‌ വേണം എന്നത്‌ മാത്രമാണ്‌ ആളെ തിരിച്ചറിയാനുള്ള വഴി.

 
ആപ്ലിക്കേഷനെക്കുറിച്ച്‌ ഫൈന്‍ഡ്‌ ഫേസ്‌ കോ ഫൗണ്ടര്‍ അലക്‌സാണ്ടര്‍ കബ്‌കോവ്‌ പറയുന്നത്‌ ഇങ്ങനെ: നിങ്ങള്‍ ഒരു യാത്ര പോകുമ്പോള്‍ നിങ്ങളെപോലെ തന്നെയുള്ള മറ്റൊരാളെ കണ്ടെത്തിയാല്‍ അവരുടെ ഫോട്ടേ എടുത്ത്‌ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താം. സുഹൃത്തുക്കളാകാം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ വളരെ വേഗം കണ്ടെത്തി അവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇതിലൂടെ കണ്ടെത്താനാവുമെന്ന്‌ ഫൈന്‍ഡ്‌ ഫേസ്‌ അധികൃതര്‍ പറയുന്നു. ആക്രമണം നടക്കുന്ന സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞാല്‍ ആ ചിത്രം ഫൈന്‍ഡ്‌ ഫേസില്‍ നല്‍കിയാല്‍ അക്രമിയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പക്ഷെ അകൌണ്ട് എടുക്കുന്നയാൽ തെറ്റായ വിവരങ്ങൾ ആണ് നൽകുന്നതെങ്കിൽ ഇത് നടപ്പാവില്ല എന്ന ന്യൂനതയുണ്ട്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments