HomeNewsLatest Newsമൊബൈല്‍ ഫോണുകളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കാനൊരുങ്ങി ക്വാല്‍കോം

മൊബൈല്‍ ഫോണുകളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കാനൊരുങ്ങി ക്വാല്‍കോം

മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനൊരുങ്ങി സ്മാർട്ട്ഫോൺ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോം. വണ്‍വെബ്ബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ എന്നീ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്ബനികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാൻ തയാറാണെന്ന് കമ്ബനി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ചിപ്പുകളുടെ നിര്‍മ്മാതാക്കളാണ് ക്വാല്‍കോം. യുഎസ് സ്മാര്‍ട്ഫോണ്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോമിന്റെ റിസര്‍ച്ച്‌ ആൻഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് ക്വാല്‍കോം ടെക്നോളജീസ്.

കേന്ദ്രസര്‍ക്കാരുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമാകും നീക്കങ്ങളെന്ന് കമ്ബനി വ്യക്തമാക്കി. ക്വാല്‍കോം ടെക്നോളജീസിന്റെ ചിപ്പ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ സാറ്റലൈറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിന് വേണ്ടി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുമായും വണ്‍വെബ്ബ്, ജിയോ എന്നീ സേവനദാതാക്കളുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കാൻ തയാറാണെന്ന് ക്വാല്‍കോം ഇന്ത്യ പ്രസിഡന്റ് സാവി സോയിൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments