HomeNewsLatest Newsസർക്കാരിനോട് പറഞ്ഞിട്ടു രക്ഷയില്ല; ജലക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയില്‍ സ്വന്തമായി ഡാം പണിയാനൊരുങ്ങി കര്‍ഷകന്‍

സർക്കാരിനോട് പറഞ്ഞിട്ടു രക്ഷയില്ല; ജലക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയില്‍ സ്വന്തമായി ഡാം പണിയാനൊരുങ്ങി കര്‍ഷകന്‍

വെള്ളം ഇല്ലാത്തതു മൂലം കൃഷി നശിച്ചു കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ച്‌ വരുന്ന മഹാരാഷ്ട്രയില്‍ ഡാം പണിയാനൊരുങ്ങി കര്‍ഷകന്‍. മഹാരാഷ്ട്രയിലെ അലോക് ജില്ലയിലുള്ള സഞ്ജയ് ടിഡ്കെ എന്ന കര്‍ഷകനാണ് ഡാം പണിയുന്നത്. ജലക്ഷാമം രൂക്ഷമായിട്ടും സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകന്റെ ഒറ്റയാൾ പോരാട്ടം. തന്റെ കൈയ്യിലുള്ള മുപ്പത് ഏക്കര്‍ വരുന്ന കൃഷി ഭൂമിയില്‍ നിന്നും 10 ഏക്കര്‍ വിറ്റുകൊണ്ടാണ് സ്വയം ഒരു ഡാം പണിയാന്‍ ടിഡ്കെ നിര്‍ബന്ധിതനായിരിക്കുന്നത്. ഡാം മറ്റ് കര്‍ഷകര്‍ക്ക് ഉപകാരപ്പെടും. 55 ലക്ഷം രൂപയ്ക്കാണ് ടിഡ്കെ സ്ഥലം വിറ്റത്, ഇതില്‍ 20 ലക്ഷം രൂപ ചിലവഴിച്ചാണ് മൂന്ന് കോടി ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള ഡാം നിര്‍മ്മിക്കുന്നത്. ടിഡ്കെയുടെ കൃയിടത്തേക്ക് കനാല്‍ പോകുന്നുണ്ട്. അത് സര്‍ക്കാറിനെ അറിയിച്ചിട്ടും ഒരു സഹായവും ചെയ്തില്ല. മഴവന്നാല്‍ കൃഷിയിടമാകെ നശിച്ച്‌ പോകുമെന്നുള്ളതുകൊണ്ട് കൂടിയാണ് കുറേ ഭാഗം ഡാം പണിയാന്‍ വിറ്റതെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കിയെങ്കിലും ഒന്നും വിജയപദത്തിലെത്തിയിട്ടില്ല. കര്‍ഷക ആത്മഹത്യ മഹാരാഷ്ട്രയില്‍ കൂടി വരുകയും ചെയ്യുന്നു. ഈ വര്‍ഷം മാത്രം 400 കര്‍ഷകരാണ് മഹാരാഷ്ടരയില്‍ ആത്മഹത്യ ചെയ്തത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments