HomeNewsLatest Newsപ്രോ ടേം സ്പീക്കറായി എസ്.ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

പ്രോ ടേം സ്പീക്കറായി എസ്.ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോ ടേം സ്പീക്കറായി എസ്.ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ ഇ.പി ജയരാജന്‍, കടന്നപള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിയമസഭ ചേര്‍ന്ന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് പ്രോ ടേം സ്പീക്കറായിരിക്കും.ജൂണ്‍ മൂന്നിനായിരിക്കും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സി.പി.എമ്മിലെ പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തേക്കും സി.പി.ഐയിലെ വി.ശശി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരിക്കും. ജൂണ്‍ രണ്ടിന് ചേരുന്ന നിയമസഭയില്‍ നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യ ദിവസം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments