HomeTech And gadgetsഗൂഗിളിന്റെ പീപ്പിൾ കാർഡ് എത്തി: ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നവർക്ക് പുതിയ സെർച്ചിങ് സംവിധാനവുമായി ഗൂഗിൾ:

ഗൂഗിളിന്റെ പീപ്പിൾ കാർഡ് എത്തി: ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നവർക്ക് പുതിയ സെർച്ചിങ് സംവിധാനവുമായി ഗൂഗിൾ:

പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ്, ചെറുകിട ബിസിനസ്സ് സംരംഭകന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍, ഓണ്‍ലൈന്‍ ലോകത്ത് തന്റേതായ ഒരിടം നിര്‍മ്മിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഉപകാരപ്രദമായ ‘പീപ്പിൾ കാർഡ്’ സേവനവുമായി ഗൂഗിൾ. ഗൂഗിളില്‍ സ്വന്തം പേര് സെര്‍ച്ച്‌ ചെയ്യുമ്പോൾ തെറ്റായ ഉത്തരമാണ് കിട്ടുന്നതെങ്കിൽ അത് തിരുത്താനുള്ള അവസരമാണ് ഇതിലൂടെ ഗൂഗിൾ നൽകുന്നത്.

പീപ്പിള്‍ കാര്‍ഡ് എന്നാല്‍ ഒരു വിസിറ്റിംഗ് കാര്‍ഡിന്റെ വിര്‍ച്വല്‍ രൂപം ആണ്. പീപ്പിള്‍ കാര്‍ഡ് വഴി നിങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ നല്‍കാനും അതുവഴി മറ്റുള്ളവര്‍ക്ക് നിങ്ങളുമായി പെട്ടന്ന് ബന്ധപ്പെടാനുള്ള സാദ്ധ്യതകളാണ് ഉള്ളത്. പീപ്പിള്‍ കാര്‍ഡ്‌സിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ വെരിഫിക്കേഷനായി ഒരു ഫോണ്‍ നമ്ബറും, ഒരു ഗൂഗിള്‍ അക്കൗണ്ടും മാത്രം മതി. തത്കാലം ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ പീപ്പിള്‍ കാര്‍ഡ് തയ്യാറാക്കാന്‍ സാധിക്കൂ. തുടക്കത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ മാത്രമേ പീപ്പിള്‍ കാര്‍ഡ് തയ്യാറാക്കാന്‍ സാധിക്കൂ. വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേഷൻസ് വന്നേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments