HomeNewsLatest Newsഡല്‍ഹിയിൽ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം; വർഗീയ പരാമർശങ്ങളും നഗ്നതാ പ്രദർശനവും നടത്തിയെന്നും പരാതി

ഡല്‍ഹിയിൽ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം; വർഗീയ പരാമർശങ്ങളും നഗ്നതാ പ്രദർശനവും നടത്തിയെന്നും പരാതി

ഡല്‍ഹിയിൽ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കാരവന്‍ മാഗസിനിലെ പ്രഭ്ജീത് സിംഗ്, ഷാഹിദ് താന്ത്രെ, വനിത മാധ്യമ പ്രവര്‍ത്തക എന്നിവരെയാണ് ഒരുകൂട്ടം ആളുകൾ ഉപദ്രവിച്ചത്. ഡല്‍ഹിയിലെ സുഭാഷ് മൊഹല്ലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്ത ചെയ്യാനായാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. ബി.ജെ.പിയുടെ കൊടിയുടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘം ഇവരെ തടഞ്ഞു മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ഗീയ പരാമര്‍ശങ്ങളും നടത്തി. വനിതാ മാധ്യമ പ്രവര്‍ത്തകയെ അസഭ്യം പറയുകയും നഗ്‌നത പ്രദര്‍ശനം നടത്തുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരാതി നല്‍കിയെങ്കിലും ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments