HomeAround Keralaവേനൽക്കാലത്ത് നിങ്ങൾ വീട്ടിൽ ചെയ്യുന്ന ഇക്കാര്യങ്ങൾ പാമ്പിനെ ക്ഷണിച്ചു വരുത്തും ! വാവ സുരേഷ് നൽകുന്ന...

വേനൽക്കാലത്ത് നിങ്ങൾ വീട്ടിൽ ചെയ്യുന്ന ഇക്കാര്യങ്ങൾ പാമ്പിനെ ക്ഷണിച്ചു വരുത്തും ! വാവ സുരേഷ് നൽകുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ:

വീട്ടില്‍ പാമ്ബിനെ പേടിക്കേണ്ട കാലമെന്ന് പാമ്ബ് വിദ്ഗധന്‍ വാവ സുരേഷ് . ഈ ചൂടുകാലത്താണ് വീട്ടില്‍ കൂടുതല്‍ പേര്‍ക്ക് പാമ്ബ് കടി യേല്‍ക്കുന്നതെന്നും വാവ സുരേഷ് ഓര്‍മ്മിക്കുന്നു. ചൂട് കൂടുമ്ബോള്‍ പാമ്ബുകള്‍ മാളങ്ങള്‍ വിട്ടു പുറത്തുവരുമത്രെ. ഇനി ഈ വേനലില്‍ പാമ്ബ് കടിയേല്‍ക്കാതിരിക്കാന്‍ സുരേഷ് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാം:

വേനലാകുമ്ബോള്‍ ഉണങ്ങിവരണ്ട് നില്‍ക്കുന്ന ചെടികളും ഇലകളും കാടുമ്ബോള്‍ ആദ്യം നമ്മളിലുണ്ടാകുന്ന പ്രവണത തീയിടാനാണ്. എന്നാല്‍ അറിയുക, കാടുപിടിച്ചു കിടക്കുന്ന പരിസരം തീയിടരുത്. പാമ്ബുകള്‍ പുറത്ത് വരും.
എടുത്തുപയോഗിക്കാനുള്ള സൗകര്യത്തിന് എല്ലാവരും വിറകുപുര കെട്ടുക വീടിനോട് ചേര്‍ന്നാണ്. ചിലര്‍ വീടിനോട് ചേര്‍ന്ന് വിറക് അടുക്കി വയ്ക്കാറുണ്ട്. എന്നാല്‍ അറിയുക പാമ്ബുകള്‍ ഇവിടെ ചുരുണ്ടുകൂടി ഒളിക്കാനുള്ള സാധ്യത അധികം.ജനല്‍ തുറന്നിടുമ്ബോള്‍ ശ്രദ്ധിക്കണം. ഇവ പാമ്ബുകള്‍ക്ക് എളുപ്പം ഉള്ളിലേക്ക് കയറാനുള്ള വഴിയാണ്. മഴ കൊള്ളാതിരിക്കാന്‍ എന്ന പോലെ വെയില്‍ കൊള്ളാതിരിക്കാനും എല്ലാവരും ജനലിനോട് ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ഇത് ഒഴിവാക്കണം. അല്ലെങ്കില്‍ സൈക്കിള്‍,ബൈക്ക്, ഏണി, വടി എന്നിവയില്‍ പാമ്ബുകള്‍ കയറിക്കൂടും.വീടിനോട് ചേര്‍ന്ന് മുറ്റത്ത് ചകിരിയും ചിരട്ടയും ഇഷ്ടികയും ഓടുമെല്ലാം കൂട്ടിയിടുന്ന പതിവ് നമുക്കുണ്ട്. ഇത് വേണ്ട. പരിസരത്തോ വീടിനോട് ചേര്‍ന്നോ ചകിരി,ചിരട്ട, ഇഷ്ടിക , ഓട് തുടങ്ങിയവ കൂട്ടിയിടരുത്

ഷൂസ് അടക്കം കവറിംഗുള്ള ചെരുപ്പുകള്‍ മുറ്റത്ത് ഇടരുത്. കടുത്ത വേനലില്‍ ഒരല്‍പം ഇളം കാറ്റ് വന്നോട്ടെ എന്ന പേരില്‍ നമ്മള്‍ വാതില്‍ തുറന്നിടുന്ന പതിവുണ്ട്. ഇത് വേണ്ട. ചുവരിനോട് ചേര്‍ന്നാണ് ഇഴജന്തുക്കള്‍ സഞ്ചരിക്കുന്നതെന്ന് ഓര്‍ക്കുക. പടരുന്ന ചെടികള്‍ കാണാന്‍ രസമുള്ള കാഴ്ചയാണ്. പക്ഷെ വീടിനോട് ചേര്‍ന്ന് പടരുന്ന ചെടികള്‍ ഒഴിവാക്കണം. പൊത്തുകള്‍, നീണ്ട മാളങ്ങള്‍ ഇവ വീടിന്‍റെ പരിസരത്തില്ലെന്ന് ഉറപ്പാക്കണം. ഈ മാളങ്ങള്‍ പാമ്ബ് താവളമാക്കും. ഇടയ്ക്കിടെ വേനലില്‍ പറമ്ബ് വൃത്തിയാക്കുക പ്രധാനമാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഡീസല്‍ സ്പ്രേ ചെയ്താല്‍ ആ ഭാഗത്തേക്ക് ഗന്ധം കാരണം പാമ്ബുകള്‍ അടുക്കില്ല. മലിനജലം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ദാഹം തീര്‍ക്കാന്‍ പാമ്ബുകള്‍ ഈ വെള്ളം തേടി വരും. അഴുക്കുകൂമ്ബാരത്തില്‍ എലിയെ പിടിക്കാനെത്തുന്ന പാമ്ബുകള്‍ നമ്മുടെ വീട്ടിലേക്കും കടക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments