HomeNewsVideo-Newsവണ്ടിയിലെ കണ്ണാടികൾ ക്രമീകരിക്കേണ്ടത് എങ്ങിനെയെന്നറിയാമോ ? 99 % ആളുകൾക്കും അറിയാത്ത ഇക്കാര്യമാണ് മിക്ക അപകടങ്ങൾക്കും...

വണ്ടിയിലെ കണ്ണാടികൾ ക്രമീകരിക്കേണ്ടത് എങ്ങിനെയെന്നറിയാമോ ? 99 % ആളുകൾക്കും അറിയാത്ത ഇക്കാര്യമാണ് മിക്ക അപകടങ്ങൾക്കും കാരണം; വീഡിയോ കാണാം

മനസിന്റെ കണ്ണാടി മുഖം എന്ന് പറയുന്നതുപോലെ കാറിലെ കണ്ണാടി മുഖം തന്നെയാണ്. ഡ്രൈവറുടെ മറ്റൊരു മുഖം. എന്നാൽ ഡ്രൈവിംഗ് ചെയ്യുന്നതിനിടയിൽ കണ്ണാടിയിൽ നോക്കുന്നത് പലർക്കും അലർജിയാണ്. വലത്തോട്ടു വളയ്ക്കാനാൻ നേരം പിന്നിൽനിന്നുഹോണടിയോടു ഹോണടി. പിന്നിലെ കാർ തന്റെ കാറിനെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ തൊട്ടടുത്തെത്തിയിട്ടുണ്ട്. കാറിലെ മൂന്നു കണ്ണാടികളും ശരിയായി ക്രമീകരിച്ചിട്ടില്ല എങ്കിൽ ഇങ്ങനെ സംഭവിക്കാം. ജീവിതവും കാശും സമയവും നഷ്ടമാകാതിരിക്കാൻ ഒന്നു മുഖം നോക്കുന്നതു നന്നായിരിക്കും

ഡ്രൈവർ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങിൽ നിന്നുള്ള അകലവും ക്രമീകരിച്ചതിനുശേഷം ഹെഡ്റെസ്റ്റിൽ തലചായ്ച്ചുവേണം കണ്ണാടിയിലേക്കു നോക്കാൻ. അല്ലാതെ തോന്നും പടി സീറ്റ് സെറ്റ് ചെയ്തിട്ട് കാക്കനോട്ടം പോലെ ചാഞ്ഞും ചരിഞ്ഞുമല്ല കണ്ണാടിയിലേക്കു നോക്കാൻ. ഹെ‍ഡ്റെസ്റ്റിൽ തലചായ്ച്ചശേഷം തല തിരിച്ചാൽ മൂന്നു കണ്ണാടികളിലേക്കും കണ്ണെത്തണം. ഇതാണ് കണ്ണാടി ക്രമീകരിക്കാനുള്ള സീറ്റിങ് പൊസിഷൻ.

ആദ്യം ഉൾവശത്തെ മിറർ. ഈ കണ്ണാടിയെ തിരശ്ചീനമായി രണ്ടു ഭാഗങ്ങളാക്കാം. കാൽഭാഗം ആകാശം കാണാനും മുക്കാൽ ഭാഗം റോഡ് കാണാനും. ഇനി പുറത്തെ രണ്ടു കണ്ണാടികളുടെ കാര്യം ഇടത്തേ കണ്ണാടി മടക്കിവച്ച് വണ്ടിയോടിക്കുന്ന ചിലരുണ്ട്. ആ കണ്ണാടിയിലേക്കു നോക്കുകയേ വേണ്ട എന്നു കരുതി അഡ്ജസ്റ്റ് ചെയ്യാത്തവരുണ്ട്. പുറത്തെ രണ്ടു കണ്ണാടിയും ശരിയായി ക്രമീകരിച്ചാൽ മാത്രമേ കാഴ്ച വേണ്ടവിധം ലഭിക്കുകയുള്ളൂ. ഇരു കണ്ണാടികളേയും മൂന്നാക്കി വിഭജിക്കാം. ഉള്ളിലെ പകുതിയിൽ കാറിന്റെ ബോഡി കാണണം. മറ്റു രണ്ടു പകുതികളിൽ റോഡും ചുറ്റുപാടുകളുമായിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments