HomeCinemaMovie Newsഉപ്പും മുളകിന്റെ പുതിയ സംവിധായകൻ ആരെന്നറിയാമോ? വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി ശ്രീകണ്ഠൻ നായരുടെ ലൈവ്; വീഡിയോ കാണാം

ഉപ്പും മുളകിന്റെ പുതിയ സംവിധായകൻ ആരെന്നറിയാമോ? വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി ശ്രീകണ്ഠൻ നായരുടെ ലൈവ്; വീഡിയോ കാണാം

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകുമായിരുന്നു വിവാദത്തില്‍ കുടുങ്ങിയിരുന്നത്. നടി നിഷ സാരംഗിന് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി തന്നെ തുറന്ന് പറയുകയായിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടതോടെ സോഷ്യല്‍ മീഡിയ നിഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. സംവിധായകനെ പുറത്താക്കണമെന്നായിരുന്നു നിഷയുടെ ആവശ്യം. ഒടുവില്‍ അക്കാര്യത്തില്‍ ഒരു തീരുമാനം ആയിരിക്കുകയാണ്.

ഉപ്പും മുളകും നിര്‍ത്താന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലുടെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ഉപ്പും മുളകിനെയും കുറിച്ച് നിരവധി വിവാദങ്ങള്‍ വരികയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ആരംഭിക്കുമ്പോള്‍ അഭിമാനത്തോടെ അവതരിപ്പിച്ച പരിപാടിയാണ് ഉപ്പും മുളകും. ഇതിന്റെ പ്രത്യേകത ഫ്‌ളവേഴ്‌സ് ചാനല്‍ നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയാണെന്നുള്ളതാണ്. എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയായതിനാല്‍ അത്രയും താല്‍പര്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്. ഉപ്പും മുളകും പ്രേക്ഷകര്‍ വേണ്ടെന്ന് പറയുന്നത് വരെ തുടരുമെന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments