HomeNewsVideo-Newsവിചിത്ര ആക്ഷനിൽ പന്തെറിഞ്ഞ് പഞ്ചാബ് താരം; അമ്പരപ്പോടെ ക്രിക്കറ്റ് ലോകം: വീഡിയോ കാണാം

വിചിത്ര ആക്ഷനിൽ പന്തെറിഞ്ഞ് പഞ്ചാബ് താരം; അമ്പരപ്പോടെ ക്രിക്കറ്റ് ലോകം: വീഡിയോ കാണാം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബിന്റെ വേറിട്ട മുഖമായിരുന്നു മനോജ് തിവാരി. ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ ബോളിങ്ങില്‍ പുറത്തെടുത്ത പുതിയ തന്ത്രമായിരുന്നു മനോജ് തിവാരി. വ്യത്യസ്തമായ ശൈലിയില്‍ പന്തെറിഞ്ഞ് ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് താരം. വിക്കറ്റുകള്‍ പിഴുത് ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കിയ പഞ്ചാബിന് വെല്ലുവിളി ആയിരുന്നു ഷാക്കിബ് അല്‍ ഹസന്‍. ഇത് പൊളിക്കാനാണ് ബോളിങ്ങില്‍ ഒരു പരിചയവുമില്ലാത്ത തിവാരിയെ അശ്വിന്‍ രംഗത്തിറക്കിയത്. കുനിഞ്ഞ് കൈവീശി പന്തെറിഞ്ഞ താരത്തിന്റെ ബോളിങ് ശൈലി കണ്ട് ക്രിക്കറ്റ് ലോകം ഒന്നാകെ സ്തബ്ധരായി. അത്രയ്ക്ക് വിചിത്രമായിരുന്നു ബോളിങ്. വിചിത്രമായ ബോളിങിന് മുന്നില്‍ ബൗണ്ടറി നേടാനായില്ലെങ്കിലും ഹൈദരാബാദിന് ഇത് ഇന്നിംഗ്‌സിലെ ഏറ്റവും നല്ല ഓവറായിരുന്നു. വീഡിയോ കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments