HomeNewsLatest Newsസ്വത്ത് തർക്കം: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; മരിച്ചത് സഹോദരങ്ങൾ

സ്വത്ത് തർക്കം: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; മരിച്ചത് സഹോദരങ്ങൾ

ഡല്‍ഹിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് സഹോദരന്‍മാരും ഒരു സഹോദരന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഗുര്‍ജിത്(50) സഹോദരന്‍ ജസ്പാല്‍(52), ഭാര്യ സ്വീറ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്താണ് മൂന്ന് പേരും മരിച്ചുകിടന്നിരുന്നത്.ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലും താഴത്തെ നിലയിലും താമസിക്കുന്ന സഹോദരന്‍മാര്‍ തമ്മില്‍ വര്‍ഷങ്ങളായി സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലായിരുന്നു.

വ്യാഴാഴ്ച രാത്രി സഹോദരന്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു. രാത്രി 11.20ഓടെയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെ ജസ്പാല്‍ ഗുര്‍ജീത്തിനെ മാരകായുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഗുര്‍ജിത് റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ ഗുര്‍ജിത്തിന്റെ രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ജസ്പാലിന് നേരെ വെടിയുതിര്‍ത്തു. ഒരു ബുള്ളറ്റ് ജസ്പാലിന്റെ ഭാര്യ സ്വീറ്റിയുടെ ദേഹത്താണ് തറച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments