HomeCinemaMovie Newsമോഹന്‍ലാലിനു മുൻപിൽ അദ്ദേഹത്തിന്റെ 38 വർഷങ്ങൾ വെറും മൂന്ന് മിനിറ്റിൽ അവതരിപ്പിച്ച് റിജേഷ്; അമ്പരന്ന് ലാൽ:...

മോഹന്‍ലാലിനു മുൻപിൽ അദ്ദേഹത്തിന്റെ 38 വർഷങ്ങൾ വെറും മൂന്ന് മിനിറ്റിൽ അവതരിപ്പിച്ച് റിജേഷ്; അമ്പരന്ന് ലാൽ: വീഡിയോ

മോഹന്‍ലാലിനു മുൻപിൽ അദ്ദേഹത്തിന്റെ 38 വർഷങ്ങൾ വെറും മൂന്ന് മിനിറ്റിൽ അവതരിപ്പിച്ച് മലപ്പുറം പൊന്നാനിക്കാരനായ റിജേഷ്. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങള്‍ മുഴുവനും ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്താണ് റിജേഷ് പ്രശംസ പിടിച്ചുപറ്റുന്നത്. 1980 ലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ 2018ലെ ആദി വരെ ഒറ്റ ശ്വാസത്തില്‍ നിര്‍ത്താതെ പറഞ്ഞു ഈ യുവാവ്.

മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ മുതല്‍ ആദിവരെ റിജേഷിന്റെ കയ്യിലുണ്ടാകുമെന്ന് മോഹന്‍ലാലും കരുതിയില്ല. നേരിട്ട് കാണാന്‍ ഒരുപാട് ആഗ്രഹിച്ചുവെന്ന് റിജേഷ് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തമാശയായി ചോദിച്ചു, എന്തുണ്ട് കയ്യിലെന്ന്.
തന്റെ 38 വര്‍ഷം നീണ്ട അധ്വാനം വെറും മൂന്ന് മിനിറ്റില്‍ ഒരാള്‍ പറഞ്ഞ് തീര്‍ത്തപ്പോള്‍ മോഹന്‍ലാല്‍ ശരിക്കും അതിശയിച്ചു. മോഹന്‍ലാലിനെ എന്നെങ്കിലും ഒരു നോക്ക് കാണാനും സംസാരിക്കാനും റിജേഷ് വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. പക്ഷേ കാത്തിരുപ്പ് വിഫലമായില്ല. ഇഷ്ടതാരത്തിനെ നേരില്‍ കാണുക മാത്രമല്ല അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും ചെയ്തു റിജേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments