HomeNewsShortഅറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീയുമായി കുരുന്നുകൾ; ഇന്ന് വിജയദശമി

അറിവിന്റെ വെളിച്ചത്തിലേക്ക് ഹരിശ്രീയുമായി കുരുന്നുകൾ; ഇന്ന് വിജയദശമി

തിരുവനന്തപുരം: നാവിന്‍ തുമ്പത്ത് അറിവിന്റെ ഹരീശ്രീ എഴുതി പുതു വെളിച്ചത്തിലേയ്ക്ക് കുഞ്ഞുങ്ങള്‍ ഇന്ന പിച്ചവെയ്ക്കും. അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗ വധിച്ച ദിവസം എന്നാണ് ഐതിഹ്യം പറയുന്നത്. വിജയദശമി ദിവസമായ ഇന്ന് ക്ഷേത്രങ്ങളിലും വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബിയായ പനച്ചിക്കാട് ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ തുടരുകയാണ്. ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാനായി രാവിലെ മുതല്‍ നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നു.

 

 

 

മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ രാവിലെ നാല് മണിക്ക് തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മഹാനവമി, ദുര്‍ഗാഷ്ടമി നാളുകളില്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും പനിച്ചിക്കാട് എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കാറുണ്ടെങ്കിലും വിജയദശമി ദിനത്തിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ വര്‍ഷം 15,000 പേരാണ് ഇവിടെ കരുന്നുകളുമായെത്തിയത്. ഇത്തവണ 20,000 പേരെങ്കിലും ആദ്യാക്ഷരം കുറിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിറം മാത്രമായിരുന്നില്ല കാര്യം; കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ നടിമാർ വിസമ്മതിച്ചിരുന്നതിന്റെ കാരണം സംവിധായകൻ വിനയൻ പറയുന്നു !

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !

ഇറാഖിൽ നിന്നും തിരിച്ചുവന്ന മലയാളിയായ ഐ എസ് അനുഭാവി തൊടുപുഴക്കാരൻ ഹാജാ മൊയ്‌തീൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments