HomeNewsShortഇന്ത്യയുമായി ജലയുദ്ധത്തിനില്ല; ബ്രഹ്മപുത്രയിലെ ജലം പങ്കിടാന്‍ തയാർ: ചൈന

ഇന്ത്യയുമായി ജലയുദ്ധത്തിനില്ല; ബ്രഹ്മപുത്രയിലെ ജലം പങ്കിടാന്‍ തയാർ: ചൈന

ബെയ്ജിങ്: ജലയുദ്ധത്തിനു ആഗ്രഹമില്ലെന്നും ബ്രഹ്മപുത്ര നദിയിലെ ജലം പങ്കിടുന്ന കാര്യത്തില്‍ ഇന്ത്യയും ബംഗ്ലദേശുമായി ചര്‍ച്ച നടത്തി ഉടമ്പടി ഉണ്ടാക്കാന്‍ തയാറാണെന്നും ചൈന. ചൈനയുടെ ഔദ്യോഗിക ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നദീജലം പങ്കിടുന്ന കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ കരാറൊന്നും നിലവിലില്ലാത്തതിനാല്‍ ചൈനയുടെ ഈ നിര്‍ദേശം പ്രധാനപ്പെട്ടതാണ്. ബ്രഹ്മപുത്ര നദിയിലെ ജലത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ചൈനയ്ക്ക് താല്‍പര്യമില്ലെന്നും ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കി. ഇത്തരം സാങ്കല്‍പിക ജലയുദ്ധ വാര്‍ത്തകള്‍ നിമിത്തം ഇന്ത്യചൈന ബന്ധം ഉലയാന്‍ അനുവദിക്കരുതെന്നും ലേഖനം പറയുന്നു.

 

 

 

ഷിയാബുക്കു നദിയിലെ വാര്‍ഷിക ജലലഭ്യതയുടെ 0.02 ശതമാനം മാത്രമാണു ജലസംഭരണിയുടെ ശേഷിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ടിബറ്റില്‍നിന്ന് അരുണാചല്‍പ്രദേശിലൂടെ അസമിലേക്കും അവിടെനിന്നു ബംഗ്ലദേശിലേക്കുമാണു ബ്രഹ്മപുത്രയുടെ ഒഴുക്ക്. ചൈനയില്‍ യാര്‍ലങ് സാങ്‌ബോ എന്നറിയപ്പെടുന്ന പോഷക നദി പൂര്‍ണമായും ചൈനയുടെ ഭൂപ്രദേശത്താണ്. ഇന്ത്യ–ചൈന സൗഹൃദം കണക്കിലെടുത്തും മാനുഷിക പരിഗണനവച്ചും നദിയിലെ ഒഴുക്കിന്റെ അളവിനെപ്പറ്റിയും പ്രളയകാലത്തെ ജലവിതാനത്തെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാറുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പ്രധാന ജലസ്രോതസെന്ന നിലയില്‍ ബ്രഹ്മപുത്ര നദിയുടെ പോഷക നദിയിലെ ജലമൊഴുക്ക് ചൈന തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യക്കാരില്‍ സൃഷ്ടിച്ചിരിക്കാനിടയുള്ള ദേഷ്യവും ആശങ്കയും മനസിലാക്കാവുന്നതേയുള്ളൂവെന്ന് ലേഖനത്തിൽ പറയുന്നു.

നിറം മാത്രമായിരുന്നില്ല കാര്യം; കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ നടിമാർ വിസമ്മതിച്ചിരുന്നതിന്റെ കാരണം സംവിധായകൻ വിനയൻ പറയുന്നു !

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !

ഇറാഖിൽ നിന്നും തിരിച്ചുവന്ന മലയാളിയായ ഐ എസ് അനുഭാവി തൊടുപുഴക്കാരൻ ഹാജാ മൊയ്‌തീൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments