HomeNewsLatest Newsഇന്ത്യയോട് പ്രതികാരം ചെയ്യാൻ മൂന്ന് ഭീകരസംഘടനകള്‍; 250 തീവ്രവാദികള്‍ രാജ്യത്ത് നിർദേശം കാത്തുകഴിയുന്നതായി റിപ്പോർട്ട്

ഇന്ത്യയോട് പ്രതികാരം ചെയ്യാൻ മൂന്ന് ഭീകരസംഘടനകള്‍; 250 തീവ്രവാദികള്‍ രാജ്യത്ത് നിർദേശം കാത്തുകഴിയുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിനു പ്രതികാരം ചെയ്യാന്‍ നിയന്ത്രണരേഖ കടന്നുകയറിയിട്ടുള്ള മൂന്ന് തീവ്രവാദി സംഘടനകളുടെ അംഗങ്ങള്‍ സജ്ജമായി പതുങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ലഷ്‌ക്കര്‍ ഇ തയ്ബ, ജെയ്ഷ് ഇ മൊഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളാണ് പതിയിരിക്കുന്നത് എന്നാണു റിപ്പോർട്ട്. മിന്നലാക്രമണത്തിന് മുമ്പ് തന്നെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ 250 ലധികം വരുന്ന ഭീകരര്‍ പാകിസ്താനില്‍ നിന്നും വരുന്ന നിര്‍ദേശം കാത്ത് ഇന്ത്യയില്‍ പലയിടങ്ങളിലായി ഒളിച്ചു കഴിയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ വിഭാഗത്തോട് പകരം വീട്ടാന്‍ കാത്ത് അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള നിര്‍ദേശം കാത്ത് ഇവര്‍ ഇരിക്കുക ആണെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുള്ള സൂചനകള്‍.

 

 

 

ഉറി സൈനിക ക്യാമ്പ് ആക്രമണത്തിന് ശേഷം ബാരാമുള്ള പാമ്പോര്‍, ഹന്ദ്വാര എന്നിവിടങ്ങളിലായി അനേകം തവണ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ലഷ്‌ക്കര്‍ ഇ തയ്ബയ്്ക്കാണ് ഇക്കാര്യത്തില്‍ കാര്യമായ നഷ്ടമുണ്ടായത്. കൊല്ലപ്പെട്ട 20 ലധികം പേരും ഇവിടെ നിന്നുള്ളവരായിരുന്നു. അതേസമയം ജമ്മുവിലും കശ്മീരിലും അത്തരത്തില്‍ നടക്കുന്ന ഏത് ആക്രമണത്തേയും നേരിടാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ സൈന്യത്തോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളിലും മറ്റ് സുരക്ഷാ വിഭാഗത്തിന് നേരെയും ആക്രമണം നടത്തിയ 40 ലധികം ഭീകരരെ കഴിഞ്ഞ ഒരു മാസം തന്നെ സുരക്ഷാ വിഭാഗം കൊന്നൊടുക്കിക്കഴിഞ്ഞു.

നിറം മാത്രമായിരുന്നില്ല കാര്യം; കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ നടിമാർ വിസമ്മതിച്ചിരുന്നതിന്റെ കാരണം സംവിധായകൻ വിനയൻ പറയുന്നു !

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !

ഇറാഖിൽ നിന്നും തിരിച്ചുവന്ന മലയാളിയായ ഐ എസ് അനുഭാവി തൊടുപുഴക്കാരൻ ഹാജാ മൊയ്‌തീൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments