HomeNewsLatest News''ചില്ലുകൂട്ടിൽ സൂക്ഷിക്കാനല്ല ഞങ്ങൾ ആണവായുധം നിർമ്മിച്ചിരിക്കുന്നത്''; ഇന്ത്യക്കു പാകിസ്ഥാന്റെ പരോക്ഷ ഭീക്ഷണി

”ചില്ലുകൂട്ടിൽ സൂക്ഷിക്കാനല്ല ഞങ്ങൾ ആണവായുധം നിർമ്മിച്ചിരിക്കുന്നത്”; ഇന്ത്യക്കു പാകിസ്ഥാന്റെ പരോക്ഷ ഭീക്ഷണി

ആവശ്യം വന്നാൽ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണിയിൽ ലോക രാജ്യങ്ങൾക്ക് അതൃപ്തി. തങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങി പുറപ്പെട്ടാൽ ഇന്ത്യയെ അപ്പാടെ ഇല്ലാതാക്കുമെന്നാണ് പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ ഭീഷണി മുഴക്കിയത്. ”ഇന്ത്യയുടെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ പാക്കിസ്ഥാൻ സർവസജ്ജമാണ്. ചില്ലുകൂട്ടിൽ സൂക്ഷിക്കുന്നതിനായിട്ടല്ല ഞങ്ങൾ ആണവായുധം നിർമ്മിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ അത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കും. ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകർക്കാൻ ശേഷിയുള്ള ബോംബുകൾ പാക്കിസ്ഥാന്റെ പക്കലുണ്ട്”. ആസിഫ് ഭീഷണി മുഴക്കി.

 

 

 

പാക്കിസ്ഥാന്റെ വ്യോമാതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ഇന്ത്യ തയ്യാറായാൽ ശക്തമായ തിരിച്ചടി നൽകും. അതിനു പാക്ക് സൈന്യം ഒരുങ്ങിയിരിക്കുന്നു. കാശ്മീർ പ്രശ്‌നം ഒത്തുതീർപ്പാക്കുന്നതിനു പാക്കിസ്ഥാൻ കാണിക്കുന്ന താൽപ്പര്യം ഇന്ത്യയ്ക്കില്ലെന്ന് ലോകത്തിനറിയാം. ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണ്. പാക്കിസ്ഥാനാണ് ആക്രമണം നടത്തിയതെന്നു തെളിയിക്കാൻ യാതൊരു തെളിവുകളുമില്ല. ഇന്ത്യക്കാരെ കൊലപ്പെടുത്തിയത് ഇന്ത്യക്കാർ തന്നെയാണെന്നും നാലോ അഞ്ചോ രാജ്യങ്ങളുടെ എതിർപ്പ് പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാൻ ആവശ്യമായ തെളിവാകില്ലെന്നും ആസിഫ് പറഞ്ഞു. പാക്ക് ടിവി ചാനലായ സമായോടായിരുന്നു അസിഫിന്റെ പ്രതികരണം. ഉറി ആക്രമണത്തിന് ശേഷം നിരന്തരം ഇത്തരം പ്രസ്ഥാവന പാക് പ്രതിരോധമന്ത്രി നടത്തുന്നുണ്ട്. സംഘർഷം കൂട്ടാനേ ഇത് ഉപകരിക്കൂവെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനെ അമേരിക്കയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ട്.

കോട്ടയത്ത് യുവാവ് അയല്‍വാസികളെ വസ്ത്രം പൊക്കിക്കാണിക്കുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘം ആ കാഴ്ച കണ്ടു നടുങ്ങി !

കരയുമ്പോൾ കണ്ണുനീരിനു പകരം രക്തം പ്രവഹിക്കുന്ന പെൺകുട്ടി ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments