HomeNewsLatest Newsമദ്യനയത്തില്‍ തിരുത്ത്: ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് പൂട്ടു വീഴില്ല; ഗാന്ധിജയന്തി ദിനത്തില്‍ 10 ശതമാനം ഔട്ട്‌ലെറ്റുകൾ തുറക്കും

മദ്യനയത്തില്‍ തിരുത്ത്: ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് പൂട്ടു വീഴില്ല; ഗാന്ധിജയന്തി ദിനത്തില്‍ 10 ശതമാനം ഔട്ട്‌ലെറ്റുകൾ തുറക്കും

തിരുവനന്തപുരം: മദ്യനയം പരിഷ്കരിക്കാൻ മന്ത്രിസഭാ തീരുമാനം. യു.ഡി.എഫിന്റെ മദ്യനയം പ്രയോജനം ചെയ്യുന്നില്ലെന്നും അത്‌ മയക്കുമരുന്ന്‌ ഉപയോഗം കൂട്ടിയെന്നുമാണു സര്‍ക്കാരിന്റെ വാദം. മദ്യനിരോധനമല്ല, വര്‍ജനമാണു വേണ്ടതെന്ന എല്‍.ഡി.എഫ്‌. നിലപാടില്‍ ഉറച്ചുനിന്നുള്ളതാകും പുതിയ മദ്യനയം. ഇതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്‌. പുതിയ തീരുമാനമനുസരിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ബിവറേജസ് കോര്‍പറേഷന്റെയും, കണ്‍സ്യൂമര്‍ഫെഡിന്റെയും പത്ത് ശതമാനം ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടതില്ലെന്നു മന്ത്രിസഭാ യോഗം തീരുമാനിച്ചു. പത്ത് ശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ തീരുമാനം.

 

 

 

നിലവിലെ മദ്യനയപ്രകാരം ബിവറേജസ് കോര്‍പറേഷന്റെ 27ഉം കണ്‍സ്യൂമര്‍ഫെഡിന്റെ നാലും ഔട്ട്‌ലെറ്റുകള്‍ അടക്കം 41 എണ്ണം പൂട്ടണമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് ബിവറേജസിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പത്ത് ശതമാനം കടകള്‍ വീതം എല്ലാവര്‍ഷവും പൂട്ടാന്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 2014-15 വര്‍ഷങ്ങളില്‍ പത്ത് ശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. പുറമേ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയോരത്തെ ഏതാനും ഔട്ട്‌ലെറ്റുകളും അടച്ചു. ഈ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വരുന്ന ഞായറാഴ്ചയോടെ പത്ത് ശതമാനം മദ്യ കടകള്‍ പൂട്ടണമായിരുന്നു. ഇവ പൂട്ടില്‌ളെന്ന സൂചനകള്‍ വന്നപ്പോള്‍ മദ്യനയം തീരുമാനിച്ചിട്ടില്‌ളെന്ന നിലപാടാണ് മന്ത്രിമാരടക്കമുള്ളവര്‍ കൈക്കൊണ്ടിരുന്നത്.

 

 

 
പുതിയ മദ്യനയം ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പൊതുമേഖലയില്‍ 306 വിദേശമദ്യ ചില്ലറ വില്‍പനകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 270 എണ്ണം ബിവറേജസ് കോര്‍പറേഷന്റെയും 36 എണ്ണം കണ്‍സ്യൂമര്‍ഫെഡിന്റെയുമാണ്. സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. മുന്‍ സര്‍ക്കാറിന്റെ മദ്യനയത്തില്‍ വരുത്തുന്ന ആദ്യ തിരുത്തലാണിത്. അടുത്തദിവസം തന്നെ ഇതിന്റെ ഉത്തരവിറങ്ങും.

കോട്ടയത്ത് യുവാവ് അയല്‍വാസികളെ വസ്ത്രം പൊക്കിക്കാണിക്കുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘം ആ കാഴ്ച കണ്ടു നടുങ്ങി !

കരയുമ്പോൾ കണ്ണുനീരിനു പകരം രക്തം പ്രവഹിക്കുന്ന പെൺകുട്ടി ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments