കോണ്‍സ്റ്റബിൾ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് ശിവരഞ്ജിത്തും നസീമും: പോലീസ് തന്ത്രം വിജയം കണ്ടതിങ്ങനെ:

138

പിഎസ്‌സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. െ്രെകം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികള്‍ സമ്മതിച്ചു.