മഞ്ചേശ്വരത്ത് ക്രിസ്ത്യൻ ദേവാലയത്തിനു നേരെ ആക്രമണം: ചില്ലുകൾ തകർത്തു

111

മ​​ഞ്ചേ​​ശ്വ​​രം അ​​ഞ്ച​​ര ക​​ട​​പ്പു​​റ​​ത്ത് അ​​ന​​ധി​​കൃ​​ത മ​​ണ​​ല്‍ ക​​ട​​ത്തി​​നെ​​തി​​രാ​​യി ന​​ട​​ന്ന ജ​​ന​​കീ​​യ പ്ര​​തി​​രോ​​ധ​​ത്തി​​നു പി​​ന്നാ​​ലെ വ്യാ​​പ​​ക​​മാ​​യ സം​​ഘ​​ര്‍ഷ​​മ​​ഴി​​ച്ചു​​വി​​ടാ​​ന്‍ നീ​​ക്കം. മ​​ഞ്ചേ​​ശ്വ​​രം ബീ​​ച്ചി​​ൽ മം​​ഗ​​ളൂ​​രു രൂ​​പ​​ത​​യ്ക്കു കീ​​ഴി​​ലു​​ള്ള കാ​​രു​​ണ്യ​​മാ​​ത പ​​ള്ളി​​ക്കു നേ​​രേ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ജ്ഞാ​​ത​​ര്‍ ക​​ല്ലെ​​റി​​ഞ്ഞു. ഹെ​​ല്‍മെ​​റ്റ് ധ​​രി​​ച്ചെ​​ത്തി​​യ സം​​ഘം ക​​ല്ലെ​​റി​​യു​​ന്ന​​തി​​ന്‍റെ സി​​സി ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ണ​​ല്‍ക​​ട​​ത്തി​​നെ​​തി​​രാ​​യി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ച്ച വീ​​ട്ട​​മ്മ​​യ്ക്കു​​നേ​​രേ പ​​ട്ടാ​​പ്പ​​ക​​ല്‍ വീ​​ടു​​ക​​യ​​റി ആ​​ക്ര​​മ​​ണം ന​​ട​​ന്നി​​രു​​ന്നു.