HomeNewsLatest Newsമോഷ്ടാവെന്നു തെറ്റിദ്ധരിച്ച് നാട്ടുകാർ മരത്തില്‍ കെട്ടിയിട്ട യുവതിക്കു ദാരുണാന്ത്യം ! ഉറുമ്പുകള്‍ കടിച്ചുകൊന്നു

മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് നാട്ടുകാർ മരത്തില്‍ കെട്ടിയിട്ട യുവതിക്കു ദാരുണാന്ത്യം ! ഉറുമ്പുകള്‍ കടിച്ചുകൊന്നു

ബൊളീവിയയില്‍ 22 കാരിയായ യുവതിക്ക് ദാരുണ അന്ത്യം. മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതി വിഷ ഉറുമ്പുകളുടെ കടിയേറ്റു മരിച്ചു. ബൊളീവിയയുടെ തലസ്ഥാനമായ ലാസ് പാസില്‍ നിന്ന് 160 കിമി അകലെയുള്ള കര്‍നാവിയെന്ന ഗ്രാമത്തിലാണ് ലോകത്തെ നടുക്കിയ സംഭവം. വാഹനം മോഷ്ടിക്കാനെത്തിയവരാണെന്നു തെറ്റിദ്ധരിച്ചാണ് 52കാരിയായ സ്ത്രീയെയും അവരുടെ രണ്ടു മക്കളെയും നാട്ടുകാര്‍ തടഞ്ഞുവച്ചത്. ഇതില്‍ മകളെയും 28കാരനായ മകനെയും ഗ്രാമവാസികള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്നു മരത്തില്‍ കെട്ടിയിടുകയായിരുന്നു. പോലീസെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉഗ്ര വിഷമുള്ള ഉറുമ്പുകളുടെ കൂട് ഈ മരത്തിലുണ്ടായിരുന്നതായും ഇവയുടെ കടിയേറ്റ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായും ഇതേ തുടര്‍ന്നാണ് അന്ത്യമെന്നും പോലിസ് അറിയിച്ചു. യുവതിയുടെ ശ്വാസനാളത്തിൽ ഉറുമ്പുകള്‍ കടിച്ചതാണ് മരണത്തിന്റെ പ്രധാന കാരണം. വിഷം ശരീരത്തിലേക്കു വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടാണ് യുവതി മരിച്ചത്.

ആഡംബരങ്ങളെ വിമര്‍ശിക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ !

ഞങ്ങളുടെ ചിരിയിൽ നിന്നും കവിതയുണ്ടാക്കൂ എന്ന് പറഞ്ഞ സുന്ദരികളോട് സന്തോഷ് പണ്ഡിറ്റ് ചെയ്തത് !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments