HomeNewsLatest Newsമലയാളി നേഴ്സുമാർക്ക് സന്തോഷവാർത്ത ! കുവൈത്ത് 1000 നേഴ്സുമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നു

മലയാളി നേഴ്സുമാർക്ക് സന്തോഷവാർത്ത ! കുവൈത്ത് 1000 നേഴ്സുമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നു

വിദേശത്ത് ജോലി സ്വപ്‌നം കാണുന്ന മലയാളി നഴ്‌സുമാർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ആയിരത്തോളം നഴ്‌സുമാരെ ഉടൻ നേരിട്ട് റിക്രൂട്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്. ആയിരത്തോളം ഒഴിവുകളാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. നടപടി വേഗത്തിലാക്കാൻ, ആവശ്യമായപക്ഷം സംസ്ഥാന പ്രതിനിധിസംഘം ഒരിക്കൽക്കൂടി കുവൈത്ത് സന്ദർശിക്കാനും ഒരുങ്ങുന്നുണ്ട്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസികൾ വഴിയാക്കാൻ ഒരു വർഷം മുമ്പാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഉതുപ്പ് വർഗീസ് അടക്കമുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചത്. കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ധാരണയായത്. മലയാളി നഴ്‌സുമാർക്ക് ഏറെ ഉപകാരപ്രദമാകും ഇപ്പോഴത്തെ നടപടി എന്നകാര്യം ഉറപ്പാണ്.

 

 

നിലവിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഒഴിവുകളിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത് കുവൈത്തിലെ 32 പ്രധാന സ്ഥാപനങ്ങൾ വഴിയാണ്. ഈ സ്ഥാപനങ്ങൾ കേരളത്തിലേതടക്കമുള്ള വിവിധ റിക്രൂട്ടിങ് ഏജൻസികളുമായി ധാരണയിലെത്തിയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. പല ഏജൻസികളും 20 മുതൽ 25 ലക്ഷം രൂപ വരെയാണ് ഇതിന് ഈടാക്കിയിരുന്നു. എന്നാൽ, വൻ തോതിൽ നിയമലംഘനം ശ്രദ്ധിക്കപ്പെട്ടതിതെ തുടർന്ന് ഇടനിലക്കാരെ ഒഴിവാക്കി കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുക. അതുകൊണ്ട് തന്നെ മതിയായ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് വിദേശത്ത് ജോലി ചെയ്യാൻ അവസരം ലഭിക്കും.

 

സംസ്ഥാന സർക്കാരിന് കീഴിലെ നോർക്ക, ഒഡേപെക്, തമിഴ്‌നാട് സർക്കാരിന് കീഴിലെ ഓവർസീസ് മാൻപവർ കോർപ്പറേഷൻ എന്നിവ വഴിയാണ് കുവൈത്തിലേക്കുള്ള നഴ്‌സുമാരെ തിരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ആരോഗ്യമന്ത്രാലയ പ്രതിനിധികളാണ് ആയിരത്തോളം നഴ്‌സുമാരെ സംസ്ഥാനത്തു നിന്നും റിക്രൂട്ട് ചെയ്യാൻ സാധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ജമാൽ അൽ ഹബ്രി, മുഹമ്മദ് അൽ അബ്കൽഹാദി എന്നിവർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കെ.സി.ജോസഫ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച നോർക്ക സെക്രട്ടറി റാണി ജോർജ്, നോർക്ക സിഇഒ. ആർ.എസ്.കണ്ണൻ, ഒഡേപെക് മാനേജിങ് ഡയറക്ടർ ഡോ. ജി.എൽ.മുരളീധരൻ, തമിഴ്‌നാട് മാൻപവർ കോർപ്പറേഷൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ഇളങ്കോവൻ എന്നിവരുമായും ചർച്ചനടത്തി. ഇതിന് ശേഷമാണ് ആയിരത്തോളം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാമെന്ന ധാരണ ആയത്.

Also read: ഗൾഫിലെ എണ്ണവിലത്തകർച്ചയുടെ ആദ്യ ഇര: അൽ ജസീറ ടിവി അമേരിക്കയിലെ സംപ്രേഷണം നിർത്തിLIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments