HomeWorld NewsGulfഗൾഫിലെ എണ്ണവിലത്തകർച്ചയുടെ ആദ്യ ഇര: അൽ ജസീറ ടിവി അമേരിക്കയിലെ സംപ്രേഷണം നിർത്തി

ഗൾഫിലെ എണ്ണവിലത്തകർച്ചയുടെ ആദ്യ ഇര: അൽ ജസീറ ടിവി അമേരിക്കയിലെ സംപ്രേഷണം നിർത്തി

ന്യൂയോര്‍ക്ക: ലോകത്തിലെ പ്രധാന ന്യൂസ് ചാനലായ അല്‍ജസീറ അമേരിക്കയിലെ സംപ്രേഷണം നിര്‍ത്തുന്നു. ഏപ്രില്‍ 30ഓടെയാണ് സംപ്രേഷണം നിര്‍ത്തിവെക്കുക. സാമ്പത്തിക പ്രതിസന്ധിയാണ് ചാനല്‍ അടച്ചുപൂട്ടലിലേക്ക് നയിച്ചത്. ഖത്തര്‍ സര്‍ക്കാറിന്റെ കീഴിലുള്ള അല്‍ജസീറ മീഡിയ ഗ്രൂപ് ആണ് അമേരിക്കയിലെ ഈ ചാനലിന്റെ ഉടമകള്‍. എണ്ണവിലത്തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി പറയുന്നത്.

 

സാമ്പത്തിക പ്രതിസന്ധി മൂലമാണ് സംപ്രേഷണം നിര്‍ത്തുന്നതെന്നും ഇത് എല്ലാവരെയും നിരാശരാക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നുമാണ് അല്‍ ജസീറ അമേരിക്കയുടെ സി. ഇ. ഒ അല്‍ ആന്‍സ്റ്റി അറിയിച്ചത്. ‘കാണികളെല്ലാം വ്യത്യസ്ത പ്‌ളാറ്റ്‌ഫോമിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണില്‍ പോലും വാര്‍ത്തയും അനുബന്ധ വിവരങ്ങളും ലഭ്യമാകുന്നുണ്ട്. യു.എസില്‍ ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം എവടെനിന്നും എപ്പോഴും അത് യഥേഷ്ടം ലഭ്യമാകുന്നുമുണ്ട്’ അല്‍ ആന്‍സ്റ്റി അറിയിച്ചു.

 

ചൊവ്വാഴ്ച എണ്ണവില ബാരലിന് മുപ്പത് ഡോളറില്‍ താഴെയത്തെിയിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണിത്. അതേസമയം, സംപ്രേഷണം നിര്‍ത്തുന്നതോടെ 700 പേരുടെ ജോലി നഷ്ടപ്പെടുമെന്ന് പര് വെളിപ്പെടുത്താത്തയാളെ ഉദ്ധരിച്ച് സി.എന്‍. എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2013ലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചരുന്ന കറന്റ് ടി.വി യെ 500 മില്യണ്‍ ഡോളറിന് വാങ്ങി അല്‍ ജസീറ അമേരിക്കയില്‍ സംപ്രേഷണമാരംഭിച്ചത്.

Also read: മലയാളി നേഴ്സുമാർക്ക് സന്തോഷവാർത്ത ! കുവൈത്ത് 1000 നേഴ്സുമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നുLIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments