HomeNewsLatest Newsരാജ്യത്ത് ഗർഭഛിദ്രത്തിന് വിധേയരാകുന്നവരിൽ കൂടുതലും 20 വയസിന് താഴെയുള്ളവർ

രാജ്യത്ത് ഗർഭഛിദ്രത്തിന് വിധേയരാകുന്നവരിൽ കൂടുതലും 20 വയസിന് താഴെയുള്ളവർ

ദില്ലി: രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരില്‍ കൂടുതലും 20 വയസിന് താഴെയുള്ളവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുള്ളത്. കുത്തഴിഞ്ഞ നഗര ജീവിതം ഗര്‍ഭഛിദ്രം വര്‍ദ്ധിക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലും ഗര്‍ഭഛിദ്രം നടത്തുന്നത് വര്‍ധിക്കുന്നു. നഗരങ്ങളില്‍ 74 ശതമാനം സ്ത്രീകള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുമ്പോള്‍ ഗ്രാമങ്ങളില്‍ 77 ശതമാനം സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

 

 

നഗരങ്ങളില്‍ കഴിയുന്നവരില്‍ 14 ശതമാനവും 20 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. കൃത്യമായ നിയന്ത്രണമോ ശാസനയോ ഇല്ലാത്ത നഗര ജീവിതം, ലൈംഗികതയെക്കുറിച്ചുള്ള അവ്യക്തമായ ധാരണകള്‍ ഇവയെല്ലാം യുവതലമുറയെ തെറ്റായവഴിയിലൂടെ നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു ഉദാഹരണമായാണ് വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭഛിദ്രമെന്ന് എന്‍.എസ്.എസ്.ഒ അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം, ഏറ്റവും കുറവ് ഗര്‍ഭഛിദ്രം 45 വയസിന് മുകളിലുള്ളവര്‍ക്കിടയിലാണ്. ഈ പ്രായത്തിലുള്ള 1.1 ശതമാനം സ്ത്രീകള്‍ക്കിടയില്‍ മാത്രമാണ് ഗര്‍ഭഛിദ്രം നടന്നിട്ടുള്ളത്. കുട്ടിയേയും അമ്മയേയും ഒരു പോലെ രക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അധികവും ഈ പ്രായക്കാര്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്നത്.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments