ഇടുക്കി: തെരഞ്ഞെടുപ്പ് ജോലിക്കു പോയ ഉദ്യോഗസ്ഥന് ബൈക്കപകടത്തില്‍ ഗുരുതര പരുക്ക്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി വാഴത്തോപ്പില്‍ സെക്ടറല്‍ അസിസ്റ്റന്റായി ഡ്യൂട്ടിക്ക് പോകവേയാണ് അപകടം. ഇടുക്കി വില്ലേജ് ഓഫീസിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ കുടയത്തൂര്‍ ചെരുവില്‍ കെ.ജി സുനീഷാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ തൊടുപുഴ ഇടുക്കി റോഡില്‍ മൈലാടി വളവില്‍ അപകടത്തില്‍പ്പെട്ടത്.
സുനീഷ് സഞ്ചരിച്ച ബൈക്ക് തോപ്രാംകുടിയില്നിന്നും കോട്ടയത്തിന് പോകുകയായിരുന്ന കെ.എസ്.ആര്.ടി സി. ബസുമായി ഇടിച്ചു കൊക്കയിലേക്ക് മറിയുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച സുനീഷിനെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.