HomeNewsഅടിച്ചു പൊളിക്കാൻ അച്ഛന്റെ അലമാരിയിൽ നിന്നും മകൾ രൂപ മോഷ്ട്ടിച്ചു: ഒന്നും രണ്ടുമല്ല, 38...

അടിച്ചു പൊളിക്കാൻ അച്ഛന്റെ അലമാരിയിൽ നിന്നും മകൾ രൂപ മോഷ്ട്ടിച്ചു: ഒന്നും രണ്ടുമല്ല, 38 ലക്ഷം…!

ദില്ലി: മക്കളായാൽ ഇങ്ങനെ തന്നെ വേണം ! കൂട്ടുകാരുമായി അടിച്ചു പൊളിക്കാൻ അച്ഛന്റെ അലമാരയില്‍ നിന്നും 38 ലക്ഷം രൂപ മോഷ്ടിച്ച് 14കാരിയായ മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പിടിയിലായി. ദില്ലിയിലാണ് സംഭവം.

അച്ഛന് വസ്തു ഇടപാടില്‍ കിട്ടിയ 38 ലക്ഷം രൂപയും മോഷ്ടിച്ചാണ് മകള്‍ പോയത്. പൊലീസ് പിടികൂടുമ്പോള്‍ ഒരു ലക്ഷം രൂപയ്ക്കാണ് പെണ്‍കുട്ടികൾ ഷോപ്പിംഗ് മാത്രം നടത്തിയത്.

സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത് ഇങ്ങനെ. മാതാപിതാക്കള്‍ വിരുന്നിന് പോയ സമയത്താണ് പെണ്‍കുട്ടി പണം മോഷ്ടിച്ചത്. മോഷ്ടിച്ച പണം വളരെ വേഗം തന്നെ സുഹൃത്തുക്കളില്‍ ഒരാളെ ഏല്‍പ്പിച്ചു. പണം മറ്റാരോ മോഷ്ടിച്ചിരിയ്ക്കാം എന്ന് പൊലീസും വീട്ടുകാരും വിശ്വസിച്ചു. പക്ഷേ പണം നഷ്ടമായതിന്റെ പിറ്റേ ദിവസം പെണ്‍കുട്ടിയേയും മൂന്ന് സുഹൃത്തുക്കളേയും കാണാതായി.

അച്ഛന്റെ കൈയ്യില്‍ നിന്നും മോഷ്ടിച്ച പണവുമായി പെണ്‍കുട്ടി നേരേ പോയത് ഡെറാഡൂണിലേയ്ക്കാണ്. 10000 രൂപ ടാക്‌സിയ്ക്ക് മാത്രം നല്‍കി. ഒരു ആഡംബര ഹോട്ടലിലാണ് പെണ്‍കുട്ടികൾ മുറിയെടുത്തത്പൊലീസ് നടത്തിയ അന്വേഷണത്തിൽ ടാക്‌സി ഡ്രൈവറെ കണ്ടെത്തി. പൊലീസ്, ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ ജീവനക്കാരോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു.

ഷോപ്പിംഗിന് പോയി തിരികെയെത്തിയ പെണ്‍കുട്ടികളെ യാതൊരു സംശയവും തോന്നാത്ത വിധം മുറിയ്ക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു ഹോട്ടല്‍ ജീവനക്കാർ. പുലര്‍ച്ചെ പൊലീസെത്തി വാതില്‍ തുറക്കുമ്പോഴാണ് പിടിയിലായ വിവരം കുട്ടികള്‍ അറിയുന്നത്. ചെരിപ്പും ബാഗും ഡ്രസുമൊക്കെ വാങ്ങാന്‍ ഇവര്‍ ചെലവഴിച്ചത് 80,000 രൂപയാണ്. ഹോട്ടല്‍ ബില്ലും പതിനായിരം രൂപയിലേറെയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments