HomeNewsLatest Newsസിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നു; പരിഷ്‌കാരം 7 വർഷത്തിനു ശേഷം

സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നു; പരിഷ്‌കാരം 7 വർഷത്തിനു ശേഷം

7 വർഷത്തിനു ശേഷം സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നു. പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശത്തിന് സിബിഎസ്ഇ ഭരണ സമിതിയുടെ അനുമതി ലഭിച്ചു. ഇതനുസരിച്ച് പുനഃസ്ഥാപിച്ച ആദ്യ പരീക്ഷ 2017-18 അധ്യയന വര്‍ഷത്തില്‍ നടത്താനും തീരുമാനിച്ചു. നിലവില്‍ 10ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് ഇപ്പോള്‍ നടപ്പാക്കി വരുന്ന രീതി തന്നെ പിന്തുടരാമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

 

 

 

ഏഴു വര്‍ഷത്തിനുശേഷമാണ് സിബിഎസ്ഇ സിലബസുകാര്‍ക്ക് 10ാം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നത്. ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക്, സ്‌കൂള്‍ പരീക്ഷയുടെ മാര്‍ക്ക് ഇവയ്ക്ക് 80:20 എന്ന വെയിറ്റേജ് അനുപാതം നല്‍കാനും ഭരണ സമിതി തീരുമാനിച്ചു. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. 10-ാം ക്ലാസിന് ശേഷവും സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്‌കൂള്‍ തന്നെ പരീക്ഷ നടത്തുക, സിബിഎസ്ഇ സംവിധാനത്തില്‍നിന്നു മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ബോര്‍ഡ് പരീക്ഷ നടത്തുക – ഇങ്ങനെ രണ്ടു രീതികളാണ് സിബിഎസ്ഇ 2009 സെപ്റ്റംബറില്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് 2011-12 അധ്യയനവര്‍ഷം മുതല്‍ ഇതു നടപ്പാക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നിര്‍ദേശമെങ്കിലും സിബിഎസ്ഇ മാത്രമായി ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കിയതുകൊണ്ടു കാര്യമില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഈ സാഹചര്യത്തിനാലാണ് പത്താം ക്ലാസ് പരീക്ഷ വീണ്ടും കൊണ്ടുവരാൻ നിർബന്ധിതമായത്.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments