HomeNewsLatest Newsക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ ഇരയായി ഗായകൻ ഉണ്ണികൃഷ്ണനും; നഷ്ടമായത് ഒന്നര ലക്ഷം രൂപ !

ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ ഇരയായി ഗായകൻ ഉണ്ണികൃഷ്ണനും; നഷ്ടമായത് ഒന്നര ലക്ഷം രൂപ !

കാഷ്ലെസ് ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ കാര്‍ഡുകളുടെ ഉപയോഗം കൂട്ടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇത്തരം കാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ച നടന്നിരുന്നു. കാര്‍ഡുകളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യുന്ന സംഭവമാണ് ചെന്നൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

 
പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 1.6 ലക്ഷം രൂപയാണ്. സ്ഥരിമായി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍. ഇതുവഴിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഡിസംബര്‍ 19നാണ് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം ഉണ്ണികൃഷ്ണന്‍ അറിയുന്നത്. എന്നാല്‍, നവംബര്‍ 30ന് രാത്രിയാണ് പണം നഷ്ടമായതെന്നും ഇക്കാര്യം രണ്ടാഴ്ചക്കുശേഷമാണ് അറിഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുറച്ചു നാളുകളായി വിദേശയാത്രയുടെ തിരക്കിലായതിനാലാണ് വിവരം അറിയാന്‍ വൈകിയതെന്ന് ഉണ്ണികൃഷ്ണന്‍ പരാതിയില്‍ പറയുന്നു. ഉണ്ണികൃഷ്ണന്റെ പരാതി സംബന്ധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments