HomeAround Keralaരക്ഷിതാക്കൾ സൂക്ഷിക്കുക ! ഈ വീഡിയോ ഗെയിം ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ കുട്ടിയുടെ ജീവനെടുക്കും !!

രക്ഷിതാക്കൾ സൂക്ഷിക്കുക ! ഈ വീഡിയോ ഗെയിം ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ കുട്ടിയുടെ ജീവനെടുക്കും !!

ലോകമെമ്പാടും നൂറുകണക്കിന് കൌമാരക്കാരെ സ്വയം ജീവനെടുക്കാൻ പ്രേരിപ്പിച്ച ബ്ലൂ വെയ്ൽ എന്ന ആത്മഹത്യാ ഗെയിമിന്റെ ഭീതിയിലാണ് ഇന്ന് ലോകമെമ്പാടുമുള്ള രക്ഷിതാക്കൾ. റഷ്യയിൽ തുടങ്ങിയെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ഗെയിം യൂറോപ്പിന്റെയും അമേരിക്കയുടെയും പല ഭാഗങ്ങളിലേക്കും നീങ്ങിയതായും റിപ്പോർട്ടുണ്ട്. 14നും 18നും ഇടയിലുള്ള കൌമാരക്കാരെയാണ് ഇത്തരത്തിൽ ചതിയിൽ കുടുക്കുന്നത്. സാങ്കേതിക വിദ്യ ഏറെ വളർന്നിട്ടും ഇന്റർനെറ്റിലെ ചതിക്കുഴികൾ മനസിലാക്കാൻ കഴിയാതെ പോകുന്നത് അപകടകരമാണെന്ന് ഈ രംഗത്തെ വിദദ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ നിന്നും കുട്ടികളെ തടയാൻ മാതാപിതാക്കൾ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

 

 

 

ചലഞ്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൌൺലോഡ് ചെയ്ത് കഴിഞ്ഞാൽ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ഇവർ നിർബന്ധിതരാകും.

 

 

 

ഒരു മൈൻഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ൽ. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോൾ തന്നെ ചില നിർദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറർ സിനിമകൾ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയിൽ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളിൽ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും.

 

 
ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തിൽ നൂറോളം പേർ റഷ്യയിൽ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകൾ അല്ലെങ്കിൽ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments