HomeNewsShortസമരക്കാർക്കെതിരെ കെഎസ്ആര്‍ടിസി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു; സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം

സമരക്കാർക്കെതിരെ കെഎസ്ആര്‍ടിസി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു; സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം

കെഎസ്ആര്‍ടിസിയില്‍ മെക്കാനിക് വിഭാഗത്തിലെ ജീവനക്കാരുടെ സമരം തുടരവേ കോര്‍പ്പറേഷന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരെ അവശ്യസേവന പരിപാലന നിയമപ്രകാരം പിരിച്ചുവിടുമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. ഡബിള്‍ഡ്യൂട്ടി ഒഴിവാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി മെക്കാനിക് വിഭാഗത്തിലെ ജീവനക്കാര്‍ സമരം ചെയ്യുന്നത്. പുതിയ ഡ്യൂട്ടി ക്രമീകരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. തൊഴിലാളിസംഘടനകളുടെ പിന്തുണയില്ലാതെയാണ് ഇപ്പോള്‍ സമരം.

 

 

 

രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടുമുതല്‍ രാത്രി പത്തുവരെയും രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയും പ്രതിദിന മെയിന്റനന്‍സ് വിഭാഗത്തിന് സിംഗിള്‍ ഡ്യൂട്ടികളുണ്ടാകും. തൊഴിലാളിസംഘടനകള്‍ ഇത് അംഗീകരിച്ചെങ്കിലും ഒരുവിഭാഗം ജീവനക്കാര്‍ തള്ളി സമരം തുടരുകയായിരുന്നു.

 

 

 

ചൊവ്വാഴ്ച സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി ജീവനക്കാര്‍ ചര്‍ച്ചനടത്തിയിരുന്നു. ഇതില്‍ തുടര്‍ച്ചയായി രാത്രികാല ഡ്യൂട്ടി ഒഴിവാക്കി സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ തീരുമാനിച്ചു. തിരക്കേറിയ സമയത്തേക്കായി രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റുകൂടി ഏര്‍പ്പെടുത്തി. ഈ ഷിഫ്റ്റില്‍ ഒരേ ജീവനക്കാരെ തുടര്‍ച്ചയായി നിയോഗിക്കില്ലെന്നും ഉറപ്പുനല്‍കി. രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതല്‍. ഈ ജോലിഭാരം കുറയ്ക്കുന്നതിനാണ് പുതിയ ഷിഫ്റ്റ്.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments