HomeAround Keralaകുടുംബവഴക്ക്; ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് പൊള്ളലേറ്റു മരിച്ചു, ഭാര്യ രക്ഷപെട്ടു

കുടുംബവഴക്ക്; ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് പൊള്ളലേറ്റു മരിച്ചു, ഭാര്യ രക്ഷപെട്ടു

ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് പൊള്ളലേറ്റു മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. മാരകമായി പൊള്ളലേറ്റ പ്രമോദ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മഞ്ഞപ്ര നാട്ടുകല്ലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പ്രമോദ് ഭാര്യയെ പിടിച്ചുവലിച്ച്‌ ശരീരം മുഴുവൻ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ആദ്യം സ്വന്തം ശരീരത്തിലും പിന്നെ ഭാര്യയുടെ ശരീരത്തിലും പെട്രോള്‍ ഒഴിച്ച ശേഷം ഇയാള്‍ തീകൊളുത്തിയെന്നാണ് വിവരം. പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറിയ ഭാര്യ കാര്‍ത്തികയ്ക്കു സാരമായി പരിക്കേറ്റു. പെട്രോള്‍ ഒഴിക്കുന്നത് കണ്ട കുട്ടികള്‍ പ്രദേശവാസികളെ വിളിച്ച്‌ കൂട്ടുകയായിരുന്നു. സാരമായ പരുക്കുകളോടെ രക്ഷപ്പെട്ട കാര്‍ത്തികയെ ആലത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമായത് എന്നാണ് നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments