HomeWorld NewsGulfമസ്‌കത്തിൽ തൊഴിലാളികൾക്ക് സന്തോഷവാർത്തയുമായി പുതിയ തൊഴിൽ നിയമം വരുന്നു !

മസ്‌കത്തിൽ തൊഴിലാളികൾക്ക് സന്തോഷവാർത്തയുമായി പുതിയ തൊഴിൽ നിയമം വരുന്നു !

മസ്‌കത്തിൽ തൊഴിലാളികൾക്ക് സന്തോഷവാർത്തയുമായി പുതിയ തൊഴിൽ നിയമം വരുന്നു. സുല്‍ത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം പ്രകാരം തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ നല്‍കണമെന്ന് കർശനമായി നിർദേശിക്കുന്നു. തൊഴില്‍സമയത്തില്‍ കുറവ് വരുത്തിയതാണ് ശ്രദ്ധേയമായ ഒരു മാറ്റം.

ഒരു ദിവസം കൂടിയാല്‍ എട്ട് മണിക്കൂറും ഒരാഴ്ചയില്‍ കൂടിയാല്‍ 40 മണിക്കൂറുമാണ് പുതിയ നിയമപ്രകാരമുള്ള തൊഴില്‍ സമയം. ഓവര്‍ ടൈം അടക്കം കൂടിയാല്‍ 12 മണിക്കൂറാണ് ഒരു ദിവസത്തെ ജോലിസമയം. റദ്ദ് ചെയ്യപ്പെട്ട നിയമത്തില്‍ ഇത് ദിവസത്തില്‍ ഓവര്‍ ടൈം കൂടാതെ ഒമ്ബതും ആഴ്ചയില്‍ 48 മണിക്കൂറുമായിരുന്നു. മാത്രമല്ല, റമദാനിലെ തൊഴില്‍ സമയം ദിവസത്തില്‍ ആറു മണിക്കൂറില്‍നിന്ന് അഞ്ചായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. തൊഴില്‍ കരാര്‍ അവസാനിക്കുമ്ബോള്‍ ലഭിക്കുന്ന ഗ്രാറ്റ്വിറ്റിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ പകുതി മാസ വേതനമാണ് ഇതുവരെ നിലവില്‍ ഉണ്ടായിരുന്നത്. എന്നാൽ, പുതിയ നിയമം സര്‍വിസ് കാലഘട്ടത്തിലെ ഓരോ വര്‍ഷത്തിനും ഒരുമാസത്തെ അടിസ്ഥാനവേതനം നല്‍കണമെന്ന് നിര്‍ദേശിക്കുന്നു. തൊഴിലാളികളുടെ വേതനം ബാങ്ക് വഴി നല്‍കാന്‍ നിയമത്തില്‍ കർശനമായ നിര്‍ദേശമുണ്ട്.

സിക്ക് ലീവിലും കാര്യമായ വര്‍ധന നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷം കൂടിയാല്‍ 182 ദിവസത്തെ ലീവ് അനുവദിക്കും. അതില്‍ ആദ്യ 21 ദിവസം ഫുള്‍ സാലറിയോട് കൂടിയാകും. ഇത് നേരത്തെ 14 ദിവസമായിരുന്നു. 22 ദിവസം മുതല്‍ 35 ദിവസം വരെ 75 ശതമാനം സാലറിയോടുകൂടിയും 36-70 ദിവസങ്ങളില്‍ 50 ശതമാനം സാലറിയോടു കൂടിയുമാകും ലീവ് നല്‍കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments