പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല !! മണ്ണ് സംരക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്‌ ഇങ്ങനെ:

178

പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പ്പൊട്ടലല്ലെന്ന് മണ്ണ് സംരക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. അതിശക്തമായ മണ്ണിടിച്ചിലാണ് പുത്തുമലയില്‍ ദുരന്തം വിതച്ചതെന്നാണ് ജില്ലാ മണ്ണ് സംരക്ഷണം ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.