ഉന്നാവ് ബലാൽസംഗം: പെൺകുട്ടിയുടെ അച്ഛന്റെ ദുരൂഹമരണത്തിൽ കുൽദീപ് സെൻഗാറിനെതിരെ കൊലക്കുറ്റം

163

ഉന്നാവയിൽ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ പിതാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. കുൽദീപിന്റെ സഹോദരൻ അതുൽ സെൻഗാറാണ് കേസിലെ രണ്ടാം പ്രതി. സംഭവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ മൂന്ന് പോലീസുകാർക്കെതിരെയു കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പീഡനക്കേസ് പ്രതിയായ കുൽദീപ് സെൻഗാറിനെ അടുത്തിടെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു.