HomeAround Keralaഇത്തരം മെയിലുകൾ വരുന്നുണ്ടെങ്കിൽ സൂക്ഷിക്കൂ: മുന്നറിയിപ്പുമായി ആർബിഐ !

ഇത്തരം മെയിലുകൾ വരുന്നുണ്ടെങ്കിൽ സൂക്ഷിക്കൂ: മുന്നറിയിപ്പുമായി ആർബിഐ !

ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള പുതിയൊരു മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്കിൻറെ പേരിൽ ഇ- മെയിലിലും എസ്.എം.എസ്. മുഖേനയും എത്തുന്ന തട്ടിപ്പുസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ബാങ്ക് മുന്നറിയിപ്പു നൽകുന്നു. ആർ.ബി.ഐ., റിസർവ് ബാങ്ക് പേമെൻറ് തുടങ്ങിയ വാക്കുകൾ ഉൾപ്പെടുത്തിയാകാം ഇ-മെയിൽ വിലാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവുക. 

സാധാരണക്കാർക്ക് നേരിട്ട് റിസർവ് ബാങ്ക് ഇ-മെയിൽ അയക്കാറില്ല. അതുകൊണ്ടുതന്നെ പൊതുജനവും സാന്പത്തികസ്ഥാപനങ്ങളും ഇത്തരം ഇ-മെയിലുകൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്ന് ആർ.ബി.ഐ. പത്രക്കുറിപ്പിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments