ഏപ്രിലിൽ ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ ആരോഗ്യപ്രശ്നം ഏത്? കൊറോണയല്ല, മറ്റൊന്ന് !

34

കൊറോണ ഏറ്റവുമധികം ബാധിച്ച മാസങ്ങളിൽ ഒന്നായിരുന്നു ഏപ്രിൽ. കൊറോണയും അതുമൂലമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഏറ്റവും രൂക്ഷമായ കാലം. ആ ഏപ്രില്‍ മാസത്തില്‍ ഏറ്റവുമധികം പേര്‍ ഗൂഗിളിനോട് പരിഹാരം തേടിയ ആരോഗ്യപ്രശ്‌നത്തെ കുറിച്ച് ഇപ്പോള്‍ ഗൂഗിൾ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ഏതായാലും അത് കൊറോണയല്ല.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ ആളുകളെ പിടിച്ചുലച്ച ആരോഗ്യപ്രശ്നം ഇൻസോംനിയ അഥവാ ഉറക്കമില്ലായ്മ ആണത്രേ. ഉറക്കമില്ലായ്മ ക്കുള്ള പരിഹാരം തേടിയാണ് ഏറ്റവും കൂടുതൽ ആളുകൾ ഏപ്രിൽ മാസത്തിൽ ഗൂഗിളിൽ തിരഞ്ഞത്. എന്നാൽ പ്രത്യക്ഷമായി അല്ലെങ്കിലും ഈ പ്രശ്നത്തിന് കൊറോണ ഒരു പരിധിവരെ കാരണം ആയിട്ടുണ്ട്. കൊറോണ യെക്കുറിച്ചുള്ള പേടിയും ഉത്കണ്ഠയും ജോലി ഇല്ലായ്മ മൂലമുണ്ടായ ടെൻഷനും എല്ലാം ചേർത്ത് ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.