വിവാഹം ഹോബിയാക്കിയ യുവാവിന് പിന്തുണ നൽകിയത് മാതാപിതാക്കൾ; ഒടുവിൽ ആറാം ഭാര്യയുടെ ബുദ്ധിക്കു മുന്നിൽ കുടുങ്ങി; പാലക്കാട് കല്യാണവീരനെ ഭാര്യ കുടുക്കിയ തന്ത്രം ഇങ്ങനെ:

വിവാഹം ഒരു ഹോബിയാക്കിയ യുവാവ് ഒടുവില്‍ ആറാം വിവാഹത്തോടെ പിടിയില്‍. മാതാപിതാക്കളുടെ അറിവോടെയായിരുന്നു യുവാവിന്റെ എല്ലാ വിവാഹങ്ങളും. ഭൂപതി എന്ന യുവാവാണ് അഞ്ചു യുവതികളെ വിവാഹം കഴിച്ചത്. ദിവസ വേതനക്കാരനായ ഇയാള്‍ വിവാഹം കഴിച്ച് കുറച്ചു നാള്‍ സ്‌നേഹത്തോടെ പെരുമാറും. പിന്നീട് സ്വര്‍ണ്ണമുള്‍പ്പെടെയുള്ളവ കൈക്കലാക്കും. ഇതിനു ശേഷം ഇയാളുടെ മാതാപിതാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ എന്തെങ്കിലും കാരണം പറഞ്ഞ് കുറ്റപ്പെടുത്തി തുടങ്ങും. ഒടുവില്‍ ഇവരുടെ വീട്ടിലെ ജീവിതം ദുസ്സഹമാകുന്നതോടെ പെണ്‍കുട്ടി രക്ഷപ്പെടും.ഇത്തരത്തില്‍ അഞ്ചു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഉപേക്ഷിച്ചിട്ടുണ്ട്. നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടുമില്ല.

ഇതിനു പിന്നാലെയാണ് കൃഷ്ണവേണി എന്ന യുവതിയെ വിവാഹം ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം എന്തൊക്കെയോ സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തില്‍ വിവരങ്ങള്‍ അറിഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ ഇയാളും മാതാപിതാക്കളും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് രക്ഷപ്പെട്ട യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.