HomeSportsകഠിനമായ ഫൗളുകളില്‍ നിന്ന് നെയ്മറെ സംരക്ഷിക്കണം; അപേക്ഷയുമായി റൊണാൾഡോ

കഠിനമായ ഫൗളുകളില്‍ നിന്ന് നെയ്മറെ സംരക്ഷിക്കണം; അപേക്ഷയുമായി റൊണാൾഡോ

കഠിനമായ ഫൗളുകളില്‍ നിന്ന് നെയ്മറെ സംരക്ഷിക്കണം; നെയ്മറിനെതിരെയുള്ള കഠിനമായ ഫൗളുകളില്‍ നിന്ന് താരത്തെ സംരക്ഷിക്കണമെന്ന് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ. ഫൗളിന് ശേഷം നെയ്മര്‍ നാടകീയമായി ഗ്രൗണ്ടില്‍ അഭിനയിക്കുന്നു എന്ന വിമര്‍ശനത്തിന് പിന്നാലെയാണ് നെയ്മറിന് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസം എത്തിയത്. നെയ്മറിനെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ അസംബന്ധം ആണെന്നും റൊണാള്‍ഡോ പറഞ്ഞു.

നെയ്മര്‍ മികച്ച കഴിവുള്ള താരമാണെന്നും അതുകൊണ്ടു തന്നെ താരത്തെ സംരക്ഷിക്കണമെന്നുമാണ് റൊണാള്‍ഡോ ആവശ്യപ്പെട്ടത്. താന്‍ കളിക്കാരന്‍ ആയിരുന്ന സമയത്തും ഇതുപോലെയുള്ള കഠിനമായ ഫൗളുകള്‍ക്ക് വിധേയനായിട്ടുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു. ബ്രസീലിനു വേണ്ടി നെയ്മര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും താരം പറഞ്ഞു.

റൊണാള്‍ഡോയും മെസ്സിയും അടക്കി വാഴുന്ന ലോകത്ത് നെയ്മറിന് അവരെ മറികടക്കാനാവുമോ എന്ന ചോദ്യത്തിന് ലോകകപ്പ് നേടിയാല്‍ നെയ്മറിന് അവരുടെ അടുത്ത് എത്താനാവുമെന്ന് റൊണാള്‍ഡോ മറുപടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments