എപ്പോഴും കരയുന്ന വളർത്തുനായയെ ഉപേക്ഷിക്കാൻ പറഞ്ഞതിന് യുവതി ചെയ്ത കടുംകൈ ! പാളയം സ്വദേശിനിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

75

വളർത്തുനായയെ ഒഴിവാക്കാൻ പറഞ്ഞതിനുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. പെരിയനായ്ക്കൻ പാളയം സ്വദേശിനിയായ 23 കാരി കവിതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ആത്മഹത്യ ചെയ്യുന്നതെന്ന് യുവതി എഴുതിയ കുറിപ്പ് കണ്ടെത്തി. നായയെ നന്നായി നോക്കണമെന്ന് മാതാപിതാക്കളോട് യുവതി കത്തിൽ അവശ്യപ്പെട്ടു. എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്നും തന്റെ പ്രവൃത്തിയിൽ മാപ്പപേക്ഷിക്കുന്നവെന്നും കത്തിൽ പറയുന്നുണ്ടെന്ന് പൊലീസ് പറയുന്നു

കഴിഞ്ഞ രണ്ട് വർഷമായി കവിതയ്ക്ക് ഒരു നായയുണ്ട്. അതിനോട് വലിയ അടുപ്പവുമായിരുന്നു യുവതിക്ക്. ബുധനാഴ്ച രാത്രി ഇടിമിന്നലിൽ പേടിച്ച് നായ കുരച്ചുകൊണ്ടേയിരുന്നു. ഇതിനെക്കുറിച്ച് അയൽവാസികൾ യുവതിയുടെ അച്ഛൻ പെരുമാളിനോട് പരാതിപ്പെട്ടു. തുടർന്ന് അദ്ദേഹം മകളോട് നായയെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ മനംനൊന്താണ് കവിത തൂങ്ങിമരിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.