HomeNewsLatest Newsകൊച്ചി മെട്രോയ്ക്കും വ്യാജൻ !! സുരക്ഷാ മുന്നറിയിപ്പുമായി കെഎംആർഎൽ

കൊച്ചി മെട്രോയ്ക്കും വ്യാജൻ !! സുരക്ഷാ മുന്നറിയിപ്പുമായി കെഎംആർഎൽ

കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നു. കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് സൈറ്റ് പ്രവർത്തിക്കുന്നത്.ഈ പേര് ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും, ഈ വെബ്സൈറ്റുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് യാതൊരു ബന്ധവുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. KMRL ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ചേരുന്നതിന് പണം ആവശ്യപ്പെട്ടതായുള്ള പരാതി ലഭിച്ചതോടെയാണ് കൊച്ചി മെട്രോ അധികൃതർ ഇക്കാര്യം പരിശോധിക്കുകയും വിശദീകരണം കുറിപ്പ് ഇറക്കുകയും ചെയ്തത്. ഈ ക്ലബിന്‍റെ പേരിൽ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്പത്തികമോ അല്ലാത്തോ ആയ ഇടപാടുകൾക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും കൊച്ചി മെട്രോ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments