HomeAround KeralaKottayamജെ​സ്ന​യു​ടെ തി​രോ​ധാ​നം: "ദൃ​ശ്യം' മോ​ഡ​ല്‍ ?; പോലീസ് കാണുന്ന അവസാന സാധ്യത ഇങ്ങനെ:

ജെ​സ്ന​യു​ടെ തി​രോ​ധാ​നം: “ദൃ​ശ്യം’ മോ​ഡ​ല്‍ ?; പോലീസ് കാണുന്ന അവസാന സാധ്യത ഇങ്ങനെ:

ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ പോ​ലീ​സ് എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​ന്പ​നി നി​ര്‍​മി​ക്കു​ന്ന വീ​ട്ടി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. മു​ണ്ട​ക്ക​യ​ത്തെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. “​ദൃ​ശ്യം’ മോ​ഡ​ല്‍ സാ​ധ്യ​ത​യാ​ണു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​രി​ശാ​ധ​ന​യു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം, സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും പോ​ലീ​സ് തെ​ര​ച്ചി​ല്‍ വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. ജെ​സ്ന​യു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍, സ​ന്ദേ​ശ​ങ്ങ​ള്‍, വി​വ​ര​ശേ​ഖ​ര​ണ​പ്പെ​ട്ടി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ച ക​ത്തു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും സൈ​ബ​ര്‍ സെ​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. ജെ​സ്ന സു​ഹൃ​ത്തി​ന് അ​യ​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ അ​ന്വേ​ഷ​ണം തു​ട​രാ​നാ​ണു പോ​ലീ​സ് തീ​രു​മാ​നം.

ജെ​സ്ന മൊ​ബൈ​ല്‍ സ​ന്ദേ​ശ​മ​യ​ച്ച ആ​ണ്‍​സു​ഹൃ​ത്തി​നെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്ത​തി​ല്‍ സം​ശ​യി​ക്ക​ത്ത​ക്ക വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ​യും നി​ല​പാ​ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ നു​ണ​പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​കാ​മെ​ന്ന് ഇ​യാ​ള്‍ ജെ​സ്ന​യു​ടെ ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചി​രു​ന്നു. ജെ​സ്ന​യു​ടെ ഫോ​ണി​ല്‍ ആ​ണ്‍​സു​ഹൃ​ത്തി​നു മാ​ത്ര​മാ​യി 1,000 കോ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

“ഐ ആം ​ഗോ​യിം​ഗ് ടു ​ഡൈ’ എ​ന്ന് അ​വ​സാ​നം ജെ​സ്ന സ​ന്ദേ​ശം അ​യ​ച്ചി​രി​ക്കു​ന്ന​തും ഇ​യാ​ള്‍​ക്കാ​ണ്. ജെ​സ്ന​യു​ടെ സ​ഹ​പാ​ഠി​യാ​യ ആ​ണ്‍​സു​ഹൃ​ത്തി​നെ സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ളും സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്. പെ​ണ്‍​കു​ട്ടി​യു​മാ​യി സു​ഹൃ​ദ്ബ​ന്ധം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും ഇ​ത​ന്വേ​ഷി​ച്ച പോ​ലീ​സ് സം​ഘ​വും നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന 12 പെ​ട്ടി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ച ക​ത്തു​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫോ​ണ്‍​കോ​ളു​ക​ള്‍ അ​ട​ക്കം വീ​ണ്ടും സൈ​ബ​ര്‍ സെ​ല്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments