HomeAround Keralaതന്റെ ആശുപത്രി ഐസൊലേഷൻ വാർഡ്‌ ആക്കാൻ നൽകില്ലെന്ന വാശിയിൽ ഉടമ: മാസ് ആക്ഷനുമായി കേരള പോലീസ്...

തന്റെ ആശുപത്രി ഐസൊലേഷൻ വാർഡ്‌ ആക്കാൻ നൽകില്ലെന്ന വാശിയിൽ ഉടമ: മാസ് ആക്ഷനുമായി കേരള പോലീസ് !സംഭവം കൊല്ലത്ത്

കൊല്ലത്ത് സ്വകാര്യ ആശുപത്രിയുടെ കെട്ടിടം ഐസൊലേഷന്‍ വാര്‍ഡാക്കാനുള്ള നീക്കം ആശുപത്രി ഉടമ തടഞ്ഞു. കൊല്ലം അഞ്ചലിലായിരുന്നു സംഭവം. ഉപയോഗിക്കാതെ കിടന്ന ആശുപത്രി കെട്ടിടത്തില്‍ വാര്‍ഡ് തുടങ്ങാനുള്ള നീക്കം ആശുപത്രി ഉടമ തടയുകയായിരുന്നു.

കൊറോണ വാര്‍ഡാക്കാന്‍ തന്റെ കെട്ടിടം വിട്ട് നല്കാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതോടെ സ്ഥലത്തെത്തിയ പോലീസ് പൂട്ട് പൊളിച്ച് അകത്ത് കയറി ആശുപത്രികെട്ടിടം ഏറ്റെടുത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കുമ്പോഴും സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments