HomeAround Keralaകോവിഡ് വാക്സിൻ സംബന്ധിച്ച വാട്സ് ആപിലെ ആ ശബ്ദ സന്ദേശം വ്യാജമെന്ന് പോലീസ് ! ശ്രദ്ധിക്കുക...

കോവിഡ് വാക്സിൻ സംബന്ധിച്ച വാട്സ് ആപിലെ ആ ശബ്ദ സന്ദേശം വ്യാജമെന്ന് പോലീസ് ! ശ്രദ്ധിക്കുക !

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

ഫേസ്ബുക് പോസ്റ്റ്‌ വായിക്കാം.

“കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതില്‍ പറയുന്നത് തികച്ചും തെറ്റാണ്.

ഈ ശബ്ദസന്ദേശത്തിനു പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ”

#keralapolice #covid19 #fakenews

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments