ഒളിമ്പിക്സ് ഹോക്കി: ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍: താരമായി ശ്രീജേഷ്

50

ഒളിമ്പിക് ഹോക്കിയിൽ ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച ഇന്ത്യ സെമി ഫൈനലിൽ.1980-ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം ഹോക്കിയിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. ചൊവ്വാഴ്ച്ച നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി. അഞ്ചിൽ നാല് കളിയും ജയിച്ചാണ് ഇന്ത്യൻ സംഘം മുന്നേറിയത്.

ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനം വരെ എത്തിനിൽക്കുന്നതാണ് ഇന്ത്യയുടെ മികവ്. രണ്ടു വർഷം മുമ്പ് ഓസ്ട്രേലിയൻ പരിശീലകൻ ഗ്രഹാം റീഡ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വർധിച്ചു.
ടോക്യോയിൽ മൻപ്രീതും സംഘവും മിന്നുന്ന ഫോമിലാണ്. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ 7-1 ന് തകർന്നശേഷം ടീം ഐതിഹാസികമായി തിരിച്ചുവന്നു. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂൾ എ യിൽ രണ്ടാംസ്ഥാനക്കാരായാണ് ക്വാർട്ടറിൽ കടന്നത്.