പിറന്നാൾ സമ്മാനമായി എം ഡി ചോദിച്ചത് ലൈംഗികബന്ധം ! യുവതി പ്രതികരിച്ചതിങ്ങനെ !

4034

ബർത്ത്ഡേ സമ്മാനമായി സെക്സ് ആവശ്യപ്പെട്ടെന്നു സ്വകാര്യ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരേ വനിതാ സിഇഒ യുടെ പരാതി. കൂട്ടത്തില്‍ മുറിയില്‍ ഒരു ദിവസം താമസിക്കണമെന്നും അല്ലെങ്കില്‍ പൊതുസ്ഥലത്ത് വിവസ്ത്രയാക്കുമെന്നും ഓഫീസിലും ലിഫ്റ്റിലും പരസ്യമായി ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വ്യക്തിഗത ആരോഗ്യ വിവരം സംബന്ധിച്ച കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന ബിടിഎം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍ത്ത്‌കെയര്‍ സ്ഥാപനത്തിന്റെ സിഇഒയാണ് പരാതിക്കാരി. ഇതേ സ്ഥാപനത്തിന്റെ എംഡി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ബൊണ്ണഹള്ളി പോലീസിനായിരുന്നു ഇവര്‍ പരാതി നല്‍കിയത്. ഇയാളുമായി പരാതിക്കാരിക്ക് സൗഹൃദത്തിനപ്പുറമുള്ള ബന്ധം ഉണ്ടായിരുന്നതായും ഇവര്‍ മുമ്പ് സഹപ്രവര്‍ത്തകരായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ഭര്‍ത്താവുമായി പിണങ്ങിയ ശേഷമാണ് ഇരുവരും തമ്മില്‍ ബന്ധം ആരംഭിച്ചത്. അത് പിന്നീട് ഒരു കമ്പനി സ്ഥാപിക്കുന്നതിലേക്ക് നീളുകയും ചെയ്തു. ബിസിനസ് ട്രിപ്പായി ഇവര്‍ തിരുവനന്തപുരവും ചെന്നൈയും ഉള്‍പ്പെടെ അനേകം പ്രദേശങ്ങളില്‍ പോകുകയും ഒരേ ഹോട്ടലില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളെ തൃപ്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നിരസിച്ചിരുന്നതായിട്ടാണ് യുവതി പറയുന്നത്.

 

 

 

പലപ്പോഴും തന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതായും കമ്പനിയില്‍ ഇയാള്‍ വന്‍തുക നിക്ഷേപിച്ചിട്ടുള്ളതിനാല്‍ പ്രതികരിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ജൂലൈ 21 ന് തന്റ ജന്മദിനത്തിനുള്ള സമ്മാനമായി ഒരു രാവ് കൂടെ കഴിയാന്‍ എംഡി ആവശ്യപ്പെട്ടു. പ്രതിഷേധിച്ചാല്‍ സ്ഥാപനത്തിലെ പങ്കാളിത്തം അവസാനിപ്പിക്കും എന്ന് പറയുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ എംഡി എത്തി മോശമായി സ്പര്‍ശിക്കുകയും പെരുവഴിയില്‍ നാട്ടുകാര്‍ക്ക് മുന്നിലിട്ട് നഗ്നയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഗസ്റ്റ് 1 ന് ഇയാള്‍ ഒരു ചെന്നൈ ട്രിപ്പിനും ക്ഷണിച്ചിരിക്കുകയാണ്. സഹിക്കാന്‍ കഴിയാതായതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. സിഇഒയുടെ പരാതിയില്‍ എംഡി യെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓണത്തിന് മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും; ലാഭകരമല്ലാത്ത നൻമ സ്​റ്റോറുകൾ പൂട്ടും; കണ്‍സ്യൂമര്‍ ഫെഡ്

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb