മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയില്‍ കയറുന്നതു തടഞ്ഞത് സാക്ഷാല്‍ അയ്യപ്പസ്വാമിയാണെന്ന് പി.സി ജോര്‍ജ്

478

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയില്‍ കയറുന്നതു തടഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ അയ്യപ്പസ്വാമിയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ഇന്ന് നടത്താനിരുന്ന അവലോകനയോഗം കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം. സീസണ്‍ തുടങ്ങും മുന്‍പ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പമ്പയിലെത്തിയിരുന്നുവെങ്കിലും മഴ ശക്തമായതിനെ തുടര്‍ന്ന് സന്നിധാനത്തേയ്ക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു. പിണറായിയ്ക്ക് ശബരിമല കയറാന്‍ കഴിയില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. കാരണം മലകയറാനുള്ള ആരോഗ്യം അദ്ദേഹത്തിന് ഇല്ല. എന്നിട്ടും വാശിപ്പുറത്താണ് അദ്ദേഹം അവിടേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങിയത്. അത് തടഞ്ഞത് അയ്യപ്പസ്വാമി തന്നെയാണ്. പി.സി പറഞ്ഞു.

ഓണത്തിന് മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും; ലാഭകരമല്ലാത്ത നൻമ സ്​റ്റോറുകൾ പൂട്ടും; കണ്‍സ്യൂമര്‍ ഫെഡ്

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb