HomeWorld NewsEuropeമാഞ്ചസ്റ്റർ നൈറ്റ് വിജിൽ നാളെ രാത്രി 9 മുതൽ വെളപ്പിനെ 2 വരെ

മാഞ്ചസ്റ്റർ നൈറ്റ് വിജിൽ നാളെ രാത്രി 9 മുതൽ വെളപ്പിനെ 2 വരെ

മാഞ്ചസ്റ്ററിൽ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന മാഞ്ചസ്റ്റർ നൈറ്റ് വിജിൽ നാളെ വെള്ളിയാഴ്ച (19/8/16) രാത്രി 9 മുതൽ വെളപ്പിനെ 2 വരെ മാഞ്ചസ്റ്റർ ലോംങ്ങ്സൈറ്റ് സെന്റ്.ജോസഫ് ദേവാല യ ത്തിൽ നടക്കുമെന്ന് ജീസസ് യൂത്ത് ഭാരവാഹികൾ അറിയിച്ചു. ഈ മാസത്തെ നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ കപ്പൂച്ചിയൻ പുരോഹിതൻ റവ.ഫാ.ആൻറണി ലാസർ ഒ.എഫ്.എം.ആണ്. ജപമാല, വി.കുർബ്ബാന, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതുതിപ്പുകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, കുമ്പസാരം, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയ അനുഗ്രഹദായകവും, ആത്മാവിനെയും ശരീരത്തെയും പരിശുദ്ധാത്മാവിൽ ഉണർത്താൻ ഉദ്ദേശിച്ചാണ് നൈറ്റ് വിജിൽ സംഘടിപ്പിച്ചിരിക്കുന്നത്. 9 pm ന് ജപമാലയോടെയാണ് നൈറ്റ് വിജിൽ ശുശ്രൂഷകൾ ആരംഭിക്കുക.10.30 ന് വി.കുർബ്ബാന, 11 ന് വചന പ്രഘോഷണം. 12.30 മുതൽ ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ ആരാധന, 2 മണിയോടെ സമാപന ആശീർവ്വാദത്തോടെ ശുശ്രൂഷകൾക്ക് സമാപനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-

ജയ്സൺ മേച്ചേരിൽ – 07915652674

ജോബി വർഗീസ് – 07825871317

ദേവാലയത്തിന്റെ വിലാസം:-

St. Joseph Church,
Portland Crescent,
Manchester,
M13 0BU.

യേശുക്രിസ്തു മരിച്ച കുഞ്ഞിന് ജീവൻ നൽകിയതിന് ദൃക്സാക്ഷി ! ചരിത്ര പുസ്തകം കണ്ടെടുത്തു !

പിറന്നാൾ സമ്മാനമായി എം ഡി ചോദിച്ചത് ലൈംഗികബന്ധം ! യുവതി പ്രതികരിച്ചതിങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments