പി എഫ് ഫണ്ടിന്റെ പേരിൽ പുതിയ തട്ടിപ്പ് ! കെണിയിൽ വീഴാതിരിക്കാൻ ഇപിഎഫ്ഒ നൽകുന്ന ഈ മുന്നറിയിപ്പുകൾ അറിഞ്ഞിരിക്കുക

98

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ചില ആനുകൂല്യങ്ങൾ വാ​ഗ്ദാനം ചെയ്ത് ജീവനക്കാരെ വഞ്ചിക്കുന്ന തട്ടിപ്പുകാരെയും ചില ഡീലർമാരെയും കുറിച്ചാണ് ഇപിഎഫ്ഒ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇപി‌എഫ്‌ഒ മറ്റേതെങ്കിലും സ്വകാര്യ അല്ലെങ്കിൽ‌ മൂന്നാം കക്ഷി അതോറിറ്റിയെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടില്ലെന്നും ഫോൺ കോൾ, മെസേജുകൾ, ഇമെയിലുകൾ, മറ്റ് ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവയിലൂടെ അജ്ഞാത വ്യക്തികൾ നൽകുന്ന പിഎഫ് വാ​ഗ്ദാനങ്ങളിൽ വീഴരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങൾ ഒരിയ്ക്കലും ഇത്തരക്കാർക്ക് വെളിപ്പെടുത്തരുതെന്നും ഇപിഎഫ്ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.