അമ്മയെ മകൾ ഗേറ്റിൽ കെട്ടിയിട്ട് മർദിച്ചു.പത്തനാപുരം നെടുംപറമ്പ് പാക്കണംകാലായിൽ ലീലാമ്മയെയാണ് മകൾ ലീന തൂണിൽ കെട്ടിയിട്ട് മർദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം നടന്നത്. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് ലീലാമ്മയുടെ നിലവിളി കേട്ട് പഞ്ചായത്തംഗവും മറ്റ് അയൽവാസികളും എത്തുകയായിരുന്നു. അക്രമം ചോദ്യം ചെയ്ത പഞ്ചായത്തംഗത്തെ മുടിയിൽ കുത്തിപ്പിടിച്ച് തള്ളുകയും വടിയെടുത്ത് അടിക്കുകയും ചെയ്തു. ശേഷം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെ ലീന അസഭ്യം പറയുകയും ചെയ്തു. ലീലാമ്മയെ ഇതിന് മുമ്പും ലീന ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. പരിക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Home Local News അമ്മയെ ഗേറ്റിൽ കെട്ടിയിട്ട് മർദ്ദിച്ച് മകളുടെ ക്രൂരത; ചോദ്യം ചെയ്ത പഞ്ചായത്തംഗത്തിനും മർദ്ദനം; പത്തനാപുരത്ത് ഇന്നലെ നടന്നത്….